24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ വര്‍ധിക്കുന്നു;ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ വര്‍ധിക്കുന്നു;ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

മഴക്കാലത്ത് വിവിധ തരം പകര്‍ച്ചാവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് .ഡെങ്കിപ്പനിയും എലിപ്പനി സൂക്ഷിച്ചില്ലെങ്കില്‍ കൂടുതല്‍ പടരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

മഴക്കാലവും പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയും കണക്കിലെടുത്ത് ഉറവിട മാലിന്യ നശീകരണം തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ആരും പനിക്ക് സ്വയം ചികിത്സ നടത്താന്‍ ശ്രമിക്കരുതെന്നും കടുത്ത പനി വരികയോ പനി മാറാതെ തുടരുകയോ ചെയ്താല്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യക ചികിത്സ കേന്ദ്രങ്ങള്‍ വേണം. എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം. മണ്ണുമായും ജലവുമായും ബന്ധപ്പെട് ജോലി ചെയ്യുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണം. വീട്ടിനുള്ളില്‍ കൊതുക് വളരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Related posts

എട്ട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം; ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ സമീപനം പിന്‍തുടരാന്‍ കേന്ദ്ര നിര്‍ദേശം

Aswathi Kottiyoor

ബി​ഷ​പ് ഫ്രാ​ങ്കോ കേ​സ്: വി​ധി വെ​ള്ളി​യാ​ഴ്ച

Aswathi Kottiyoor

വാഹനം ഇടിച്ചു നിര്‍ത്താതെ പോകുന്ന കേസുകളില്‍ മരണപ്പെട്ടാല്‍ ഇനി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

Aswathi Kottiyoor
WordPress Image Lightbox