22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോര്‍ബെവാക്‌സിന്റെ വില കുറച്ചു; 840 രൂപയില്‍ നിന്ന് 250 രൂപയായി
Kerala

കോര്‍ബെവാക്‌സിന്റെ വില കുറച്ചു; 840 രൂപയില്‍ നിന്ന് 250 രൂപയായി

പ്രമുഖ മരുന്നുനിര്‍മ്മാണ കമ്ബനിയായ ബയോളജിക്കല്‍ ഇ കോവിഡ് വാക്‌സിന്റെ വില കുറച്ചു. കോര്‍ബെവാക്‌സിന്റെ വില 840 രൂപയില്‍ നിന്ന് 250 രൂപയായി കുറച്ചതായി കമ്ബനി അറിയിച്ചു.സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഈടാക്കുന്ന വിലയാണിത്. ജിഎസ്ടി അടക്കമാണ് പുതിയ വില.

സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കോര്‍ബെവാക്‌സ് ഡോസ് സ്വീകരിക്കുമ്ബോള്‍ 400 രൂപ നല്‍കിയാല്‍ മതി. നികുതി അടക്കമാണ് ഈ വിലയെന്നും കമ്ബനി അറിയിച്ചു. നേരത്തെ കോര്‍ബെവാക്‌സ് ഡോസ് സ്വീകരിക്കാന്‍ 990 രൂപയാണ് നല്‍കേണ്ടിയിരുന്നത്.

ഏപ്രിലില്‍ അഞ്ചുവയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് കോര്‍ബെവാക്‌സ് നല്‍കാന്‍ ഡ്രഗസ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനൊപ്പമാണ് കോര്‍ബെവാക്‌സിനും അനുമതി നല്‍കിയത്.

Related posts

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം പാ​ളു​ന്നു

Aswathi Kottiyoor

ചിത്തപ്പാറയിൽ വീട് കത്തിനശിച്ചു

Aswathi Kottiyoor

65 വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കണം

Aswathi Kottiyoor
WordPress Image Lightbox