• Home
  • Kerala
  • സ്‌പിരിറ്റിന് വില കുത്തനെ ഉയരുന്നു; മദ്യ ഉൽപ്പാദനം പ്രതിസന്ധിയിൽ
Kerala

സ്‌പിരിറ്റിന് വില കുത്തനെ ഉയരുന്നു; മദ്യ ഉൽപ്പാദനം പ്രതിസന്ധിയിൽ

രാജ്യത്ത്‌ സ്‌പിരിറ്റിന്‌ ദിനംപ്രതി വിലവർധിപ്പിക്കുന്നത്‌ സംസ്ഥാനത്ത്‌ മദ്യ ഉൽപ്പാദനത്തെയും വിതരണത്തെയും പ്രതിസന്ധിയിലാക്കുന്നു. കേരളത്തിന്‌ ആവശ്യമായ സ്‌പിരിറ്റ്‌ എത്തിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്‌, പഞ്ചാബ്‌ എന്നിവിടങ്ങളിൽ സ്‌പിരിറ്റിന്റെ വില ദിനംപ്രതി വർധിപ്പിക്കുകയാണ്‌. എഥനോൾ പെട്രോളിയം ഉൽപ്പന്നങ്ങളിൽ കലർത്തിയുള്ള എഥനോൾ ബ്ലെൻഡഡ് പെട്രോൾ ഉൽപ്പാദനത്തിലേക്ക്‌ സ്‌പിരിറ്റ്‌ ഉൽപ്പാദകർ നീങ്ങിയതോടെ മദ്യ ഉൽപ്പാദനത്തിനുള്ള സ്‌പിരിറ്റ്‌ ആവശ്യാനുസരണം കേരളത്തിന്‌ ലഭ്യമാക്കാൻ ഉൽപ്പാദകർ തയ്യാറാകുന്നുമില്ല. ഇതും പ്രതിസന്ധി രൂക്ഷമാക്കി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‌ കേരളം വാങ്ങുന്ന സ്‌പിരിറ്റിന്‌ കഴിഞ്ഞ നവംബറിൽ ലിറ്ററിന്‌ 57 രൂപയായിരുന്നു. ഡിസംബറിൽ അത്‌ അറുപതായി. അടിക്കടി വർധിച്ച്‌ മേയിൽ 72 രൂപവരെയെത്തി. ഈ വിലയ്ക്കും ലഭ്യമാക്കാൻ ഉൽപ്പാദകർ തയ്യാറുമല്ല.
ജവാൻ ഉൽപ്പാദനം 50 ശതമാനം വർധിപ്പിക്കും

സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്‌ ജവാൻ റം ഉൽപ്പാദനം 50 ശതമാനം വർധിപ്പിക്കാൻ സർക്കാർ നിർദേശം നൽകി. സ്‌പിരിറ്റ്‌ ദൗർലഭ്യം പരിഹരിച്ച്‌ 50 ശതമാനം ഉൽപ്പാദനം വർധിപ്പിക്കാനാണ്‌ നിർദേശം.
മദ്യ വിലവർധന പരിഗണനയിലില്ല

സ്‌പിരിറ്റ്‌ ദൗർലഭ്യവും വിലവർധനയും മദ്യവ്യവസായത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെങ്കിലും മദ്യവില ഉയർത്തുന്നത്‌ സർക്കാരിന്റെ പരിഗണനയിലില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

Related posts

വാതിൽ‍പ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാനമൊട്ടാകെ: മുഖ്യമന്ത്രി.

Aswathi Kottiyoor

പുതിയ മദ്യനയത്തിന്റെ കരട് തയ്യാർ;ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും

Aswathi Kottiyoor

പേരാവൂരിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം –

Aswathi Kottiyoor
WordPress Image Lightbox