29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • എസ്‌എസ്‌എൽസി മൂല്യനിർണയത്തിന്‌ ആദ്യ ദിനം 93% ഹാജർ
Kerala

എസ്‌എസ്‌എൽസി മൂല്യനിർണയത്തിന്‌ ആദ്യ ദിനം 93% ഹാജർ

എസ്‌എസ്‌എൽസി മൂല്യനിർണയ ക്യാമ്പുകൾക്ക്‌ തുടക്കമായി. മൂല്യനിർണയത്തിന്‌ എത്തേണ്ട 8960 അധ്യാപകരിൽ ആദ്യദിനം 93 ശതമാനം പേർ ക്യാമ്പുകളിലെത്തിയതായി പരീക്ഷാ ഭവൻ അറിയിച്ചു. 72 ക്യാമ്പിൽ 64 എണ്ണത്തിലും 100 ശതമാനമായിരുന്നു ഹാജർ.
ഇടുക്കി, വയനാട്‌, മലപ്പുറം ജില്ലകളിൽ ചില പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥ കാരണമാണ്‌ ഏഴ്‌ ശതമാനം പേർക്ക്‌ എത്താനാകാതെ വന്നത്‌. വെള്ളിയാഴ്‌ച മുഴുവൻ പേരെയും ക്യാമ്പുകളിലെത്തിക്കാനുള്ള ചുമതല ഡിഇഒമാർക്ക്‌ നൽകിയിട്ടുണ്ട്‌.
മുന്‍വര്‍ഷങ്ങളില്‍ ആദ്യ ദിവസം 80 ശതമാനത്തിലധികം അധ്യാപകർ ക്യാമ്പുകളിൽ എത്തിയിരുന്നില്ല. ആവശ്യമുള്ളതിന്റെ മൂന്നിരട്ടി അധ്യാപകർ മൂല്യനിർണയത്തിനായുള്ള കരുതല്‍ പട്ടികയിലുണ്ട്. 27ന്‌ ക്യാമ്പ്‌ അവസാനിക്കും.

Related posts

കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മൂലധന നേട്ട നികുതി: കാലയളവും നികുതി നിരക്കും പരിഷ്‌കരിക്കുന്നു.

Aswathi Kottiyoor

ജില്ലയിൽ സ്വകാര്യ വ്യവസായ പാർക്കുകൾ വരുന്നു; ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox