22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു ഷെയ്‌ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍:മുഖ്യമന്ത്രി
Kerala

കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു ഷെയ്‌ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍:മുഖ്യമന്ത്രി

യുഎഇയും ഇന്ത്യയുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

യുഎഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്. മതനിരപേക്ഷ മനോഭാവംകൊണ്ട് ശ്രദ്ധേയനായ സായിദ് അല്‍ നഹ്യാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായിരുന്നു.

Related posts

ച​രി​ത്രം കു​റി​ച്ച് ദു​ബാ​യ് റ​ൺ; പ​ങ്കെ​ടു​ത്ത​ത് 1.93 ല​ക്ഷ​ത്തി​ലേ​റെ പേ​ർ

Aswathi Kottiyoor

യു.എ.ഇയിൽ കാറപകടത്തിൽ കണ്ണൂർ സ്വദേശികൾ മരിച്ചു

Aswathi Kottiyoor

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രമായി; കേരളത്തിൽ 3 ദിവസം മഴയ്ക്കു സാധ്യത.

Aswathi Kottiyoor
WordPress Image Lightbox