24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ദിനുവിന് ജീവിതം നിലനിർത്താൻ സുമനസ്സുകളുടെ സഹായം വേണം
Iritty

ദിനുവിന് ജീവിതം നിലനിർത്താൻ സുമനസ്സുകളുടെ സഹായം വേണം

ഇരിട്ടി: ഗുരുതരമായ അപൂർവ്വയിനം കാൻസറായ മെൽനോമ ബാധിച്ച ചെങ്കൽ തൊഴിലാളിയായ യുവാവിന് ജീവിതം നിലനിർത്തണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം. ആറളം വീർപ്പാട് സ്വദേശി ദിനു പുന്നമൂട്ടിലാണ് ലക്ഷങ്ങൾ ചെലവ് വരുന്ന രോഗത്തിനോട് പൊരുതുവാനായി സുമനസ്സുകളുടെ സഹായം തേടുന്നത്.
ചെങ്കൽപ്പണയിൽ മെഷീൻ ഡ്രൈവറായി ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ട് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിലാണ് കഴിഞ്ഞ ജനുവരിയിൽ പനിയുടെയും ശ്വാസം മുട്ടലിന്റെയും രൂപത്തിൽ ആദ്യം രോഗം വന്നത്. പിന്നീട് ശ്വാസനാളത്തിലും കണ്ണ് ഉൾപ്പെടെയുള്ള മറ്റ് ശരീര ഭാഗങ്ങളിലും രോഗം പടർന്നു. ഒരു കണ്ണിൻ്റെ കാഴ്ചശക്തിയും പോയി. ഇപ്പോൾ ഒരു ഇഞ്ചക്ഷന് 2 ലക്ഷം രൂപ എന്ന നിരക്കിൽ 21 ദിവസം ഇടവിട്ട് 12 ഇഞ്ചക്ഷൻ വെയ്ക്കണം. ഇതിന് മാത്രമായി 24 ലക്ഷം രൂപ തന്നെ ചിലവ് വരും. മറ്റ് ചികിൽസാ ചിലവുകൾ വേറെയും. ഭാര്യയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളുമുള്ള ഈ നിർധന കുടുംബത്തിന് ഇത് താങ്ങാനാവാത്തതാണ്. അതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിൽസാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ്.പ്രസി. ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പ്രസി.കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസി. കെ. പി. രാജേഷ്, എന്നിവർ രക്ഷാധികാരികളായും വൈ. വൈ. മത്തായി ചെയർമാനായും, എം. ഒ. പവിത്രൻ മാസ്റ്റർ കൺവീനറായും, എം. ആർ. ഷാജി ട്രഷറർ ആയുമുള്ള കമ്മറ്റി സുമനസുകളിൽ നിന്നും പണം സ്വരൂപിക്കുകയാണ്.ഇതിനായി കേരളാ ഗ്രാമീൺ ബാങ്ക് കീഴ്പ്പള്ളി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
A/C 40450101089855- IFSC KLGB0040450 – Google pay 8547440600.

Related posts

ഇരിട്ടിയിൽ ജോലിക്കിടയിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു.

Aswathi Kottiyoor

കാട്ടാന ചവിട്ടിക്കൊന്ന ദാമുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കണം

Aswathi Kottiyoor

ഇരിട്ടി:പോക്‌സോ കേസില്‍ 67 കാരന്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox