22.5 C
Iritty, IN
November 21, 2024
  • Home
  • Delhi
  • രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിര്‍ണായക നീക്കവുമായി സുപ്രീംകോടതി*
Delhi

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിര്‍ണായക നീക്കവുമായി സുപ്രീംകോടതി*


രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത് സുപീംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ പുനപരിശോധന കഴിയുന്നതുവരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക നിലപാട് എടുത്തത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്‌ഐആര്‍ എടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതൊരു കൊളോണിയല്‍ നിയമമാണ്, ഭരണഘടനാവിരുദ്ധമാണ് എന്ന് തുടങ്ങിയ ഹര്‍ജിക്കാരുടെ വാദമുഖങ്ങള്‍ കേട്ട ശേഷമാണ് തീരുമാനം എടുത്തത്. ഹര്‍ജിക്കാരില്‍ എത്ര പേര്‍ രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ കഴിയുന്നുണ്ടെന്ന ചോദ്യത്തിന് ഒരാള്‍ എന്നായിരുന്നു മറുപടി. 162 വര്‍ഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളില്‍ നിന്നായി 800 പേര്‍ ജയിലില്‍ കഴിയുന്നുണ്ട്.

Related posts

*ലങ്ക കലുഷം ; ജനം വീണ്ടും തെരുവിൽ ; തലസ്ഥാനത്ത്‌ കലാപനിയന്ത്രണസേന ഇറങ്ങി.*

Aswathi Kottiyoor

ഉദയ് യാത്രയായി; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു, മരണകാരണം കണ്ടെത്താനായില്ല

Aswathi Kottiyoor

ഒറ്റദിനം രണ്ടരലക്ഷം രോ​ഗികള്‍, 380മരണം; രോ​ഗക്കുതിപ്പിൽ രാജ്യം.

Aswathi Kottiyoor
WordPress Image Lightbox