22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സാമ്പത്തിക പിന്തുണയില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിയും കായികരംഗത്തുനിന്നു മാറ്റിനിർത്തപ്പെടരുത്: ഗവർണർ
Kerala

സാമ്പത്തിക പിന്തുണയില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിയും കായികരംഗത്തുനിന്നു മാറ്റിനിർത്തപ്പെടരുത്: ഗവർണർ

മതിയായ പരിശീലനവും സാമ്പത്തിക പിന്തുണയും ലഭിക്കാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിപോലും സംസ്ഥാനത്ത് കായികരംഗത്തുനിന്നു മാറ്റിനിർത്തപ്പെടരുന്നെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഥമ കേരള ഗെയിംസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
കോവിഡ് മഹാമാരിയെത്തുടർന്നു ലോകമെമ്പാടും മുടങ്ങിക്കിടന്ന കായിക മത്സരങ്ങൾ തിരിച്ചുവരവിന്റെ പാതയിലാണ്. കേരള ഗെയിംസ് എന്ന പേരിൽ 7500 കായിക താരങ്ങളെ ഉൾപ്പെടുത്തി 19 വേദികളിലായി കേരളം സംഘടിപ്പിച്ച കായിക മാമാങ്കം ഇക്കാര്യത്തിൽ രാജ്യത്തിനുതന്നെ മാതൃകയാണ്. കേരളത്തിന്റെ കായിക മേഖലയിലേക്കു മഹാപ്രതിഭകളെ സംഭാവന ചെയ്യാൻ കെൽപ്പുള്ളതാണ് കേരള ഗെയിംസ്. കേരളത്തിന്റെ ഭാവി കായിതകാരങ്ങളെ സംഭാവന ചെയ്യാൻ കേരള ഗെയിംസിനു കഴിയും. രാജ്യത്തിന് അഭിമാനകരമായി രാജ്യാന്തരതലത്തിൽ ശോഭിക്കുന്ന നിരവധി കായികതാരങ്ങൾ ഇതിൽനിന്ന്് ഉണ്ടാകുമെന്നാണു പ്രതീക്ഷ.
ഈ വർഷം സെപ്റ്റംബറിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സ്‌കൂൾ ഗെയിംസ് സംഘടിപ്പിക്കാനുള്ള കേരള ഒളിംപിക് അസോസിയേഷന്റെ തീരുമാനം അഭിനന്ദനാർഹമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും കായികാഭിരുചിയുള്ളവരുമായ 30 വിദ്യാർഥികളെ തെരഞ്ഞെടുത്ത് സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ പരിശീലനും നൽകാനുള്ള തീരുമാനം മാതൃകാപരമാണ്. ഇക്കാര്യത്തിൽ സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടാകണമെന്നും ഗവർണർ പറഞ്ഞു.
കോവിഡ് മഹാമാരിയെത്തുടർന്നു മുടങ്ങിയ സംസ്ഥാന സ്‌കൂൾ കായികമേള അടുത്ത അധ്യയന വർഷം പുനരാരംഭിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കായികതാരങ്ങളിൽ നിരവധി പേർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇവർക്കു പിന്തുണ നൽകുന്നതിൽ കായിക രംഗത്തെ അസോസിയേഷനുകൾ സർക്കാരിനൊപ്പം നിൽക്കണം. അസോസിയേഷനുകൾ തമ്മിലുള്ള തർക്കങ്ങൾ കായികതാരങ്ങളുടെ മുന്നോട്ടുപോക്കിനേയോ അവസരങ്ങളെയോ ഒരുതരത്തിലും ബാധിക്കരുതെന്നും മന്ത്രി പറഞ്ഞു. പുതിയ കായികതാരങ്ങളെ കേരളത്തിനു സംഭാവന ചെയ്യാൻ കഴിയുന്ന മഹാമേളയായി കേരള ഗെയിംസ് മാറണമെന്നു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
മേളയിൽ ഓവറോൾ ചാംപ്യൻമാരായ തിരുവനന്തപുരം ടീമിന് ഗവർണർ ട്രോഫി സമ്മാനിച്ചു. എറണാകുളവും കോഴിക്കോടുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർ. ഇവർക്കും ഗവർണർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഓരോ ഇനങ്ങളിലും വിജയിച്ചവർക്കും ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ്, കേരള സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, ജനറൽ സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു

Related posts

ഉ​ത്ര വ​ധ​ക്കേ​സ് : സൂ​ര​ജ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി, ശി​ക്ഷ ബു​ധ​നാ​ഴ്ച

Aswathi Kottiyoor

ആണ്‍കുട്ടികള്‍ക്ക് മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക് കേരളസാരി; പുറത്തിറങ്ങും ‘കേരള’ ഡോക്ടര്‍മാര്‍.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox