23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കു പുരസ്‌കാരങ്ങൾ നൽകി
Kerala

സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കു പുരസ്‌കാരങ്ങൾ നൽകി

സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കു പുരസ്‌കാരങ്ങൾ നൽകി
* ‘സ്‌മൈൽ’ സോഫ്റ്റ്‌വെയർ പ്രകാശനം ചെയ്തു
സംസ്ഥാനത്തെ മികച്ച ഐ.ടി.ഐ.കൾക്കുള്ള പുരസ്‌കാരങ്ങൾ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു. നാല് വിഭാഗങ്ങളിലായി 12 ഐ.ടി.ഐകളാണു പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
ഗവൺമെന്റ് ഐ.ടി.ഐ ഗ്രേഡ് ഒന്നിൽ കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐ, കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐ, അരീക്കോട് ഗവ. ഐ.ടി.ഐ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗവൺമെന്റ് ഐ.ടി.ഐ. ഗ്രേഡ് രണ്ടിൽ കളമശേരി വനിതാ ഐ.ടി.ഐ, ചാലക്കുടി വനിതാ ഐ.ടി.ഐ, കണ്ണൂർ വനിതാ ഐ.ടി.ഐ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഗവണ്മെന്റ് എസ്.സി.ഡി.ഡി/എസ്.ടി.ഡി.ഡി. ഗ്രേഡ് ഒന്നിൽ പാണ്ടിക്കാട് ഗവ. ഐ.ടി.ഐ, ആറ്റിപ്ര ഗവ. ഐ.ടി.ഐ, ഓച്ചിറ ഗവ. ഐ.ടി.ഐ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്വകാര്യ ഐ.ടി.ഐ.കളിൽ എറണാകുളം ബാലാനഗർ ടെക്നിക്കൽ ഐ.ടി.ഐ, സൗത്ത് കളമശേരി ലിറ്റിൽ ഫ്ളവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രൈവറ്റ് ഐ.ടി.ഐ. എന്നിവർ വിവിധ സ്ഥാനങ്ങൾ നേടി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപ വീതവും മോമന്റോയും പ്രശസ്തിപത്രവും പുരസ്‌കാരമായി ലഭിച്ചു. 2021 അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വിവിധ ട്രേഡുകളിലായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് നേടിയ 78 ട്രെയിനികൾക്കുള്ള പ്രൊഫിഷ്യൻസി പുരസ്‌കാര ദാനവും നടന്നു.
വിദ്യാർഥികൾക്കും പരിശീലകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഇ-ലേണിംഗ് പ്ലാറ്റ്ഫോം ‘സ്‌മൈൽ’ സോഫ്റ്റ് വെയർ പ്രകാശനം ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഐ.ടി.ഐ.കളുടെ പഠന നിലവാരമുയർത്താൻ സഹായകമാകുന്ന വിപ്ലവകരമായ മാറ്റങ്ങൾ ഭാവിയിൽ ഈ മേഖലയിൽ പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എംഎൽഎ, വാർഡ് കൗൺസിലർ പാളയം രാജൻ, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എം.ജി. രാജമാണിക്യം, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ എം.എസ്. നഹാസ് എന്നിവർ സംസാരിച്ചു.

Related posts

തെ​ര​ഞ്ഞ​ടു​പ്പ് ബ​ഹി​ഷ്ക്ക​രി​ക്ക​ണം; തൊ​ണ്ട​ർ​നാ​ട് മ​ട്ടി​ല​യ​ത്ത് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ർ.

Aswathi Kottiyoor

സി​ൽ​വ​ർ ലൈ​ൻ ക​ല്ലിടൽ: കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാൽ മാത്രം മുന്നോട്ടെന്നു സർക്കാർ

Aswathi Kottiyoor

ആഴ്ച്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,300ന് താഴെയെത്തി…………..

Aswathi Kottiyoor
WordPress Image Lightbox