21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ചൊവ്വാഴ്‌ച 20 ഹോട്ടലുകൾക്കെതിരെ നടപടി; ഒമ്പത്‌ ദിവസത്തിൽ 2183 പരിശോധനകൾ
Kerala

ചൊവ്വാഴ്‌ച 20 ഹോട്ടലുകൾക്കെതിരെ നടപടി; ഒമ്പത്‌ ദിവസത്തിൽ 2183 പരിശോധനകൾ

“നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്‌ച‌ സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാവകുപ്പ്‌ നടത്തിയത്‌ 253 പരിശോധനകൾ. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകൾക്കെതിരെ നടപടിയെടുത്തു. 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം നശിപ്പിച്ചു. 26 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു.

ഒമ്പതുദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2183 പരിശോധനകളാണ് നടത്തിയത്. 201 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 717 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 314 കിലോഗ്രാം വൃത്തിഹീനമായ മാംസം നശിപ്പിച്ചു. 185 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6240 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിൽ 4169 പരിശോധനകളാണ്‌ നടത്തിയത്‌. ശർക്കരയിൽ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 521 സ്ഥാപനങ്ങളും പരിശോധിച്ചു.

Related posts

മണ്ഡല മകരവിളക്ക് സുരക്ഷ; ഇത്തവണയും കാനനപാത യാത്ര അനുമതിയില്ല

Aswathi Kottiyoor

രാഹുൽ ഗാന്ധി എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ പ്രതികളിൽ സർക്കാർ ഉദ്യോഗസ്ഥരും.

Aswathi Kottiyoor

കെ-​റെ​യി​ൽ നടപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox