24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തൃശ്ശൂര്‍ പൂരം സ്ത്രീ സൗഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി
Kerala

തൃശ്ശൂര്‍ പൂരം സ്ത്രീ സൗഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി

ഇത്തവണത്തെ തൃശ്ശൂര്‍ പൂരം സ്ത്രീ സൗഹൃദമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. കുടമാറ്റം അടുത്ത് നിന്ന് കാണാന്‍ സ്ത്രീകള്‍ക്ക് സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യയുടെ നേതൃത്വത്തില്‍ 300 വനിതാ പൊലീസുകാര്‍ സുരക്ഷ ഉറപ്പാക്കാനുണ്ടാകും. സ്വരാജ് റൗണ്ടില്‍ 5 ബുള്ളറ്റ് പെട്രോള്‍ ടീം റോന്ത് ചുറ്റുമെന്നും മന്ത്രി അറിയിച്ചു.

ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളെ സഹായിക്കാന്‍ 7 വാഹനങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ടാവും. നഗരത്തിലെത്തുന്ന സ്ത്രീകളെ സഹായിക്കാനും സംവിധാനമുണ്ടാക്കും.1515 നമ്ബറില്‍ വിളിച്ചാല്‍ എല്ലാ സഹായത്തിനും പിങ്ക് പൊലീസുണ്ടാകുമെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related posts

അനിയന്ത്രിതമായി വിലക്കയറ്റം ; പലിശ വീണ്ടും കൂട്ടും

Aswathi Kottiyoor

പ്ര​മേ​ഹ​രോ​ഗി​ക​ള്‍ കൂ​ടു​ത​ല്‍ കേ​ര​ള​ത്തി​ല്‍

Aswathi Kottiyoor

അധികാര മാർഗരേഖയായി; തദ്ദേശ ഭരണസ്ഥാപനങ്ങൾ ഇനി വിജിലൻസ് നിരീക്ഷണത്തിൽ

Aswathi Kottiyoor
WordPress Image Lightbox