28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നോളജ് എക്കോണമി; ജില്ലാതല ഉദ്ഘാടനം നടന്നു
Kerala

നോളജ് എക്കോണമി; ജില്ലാതല ഉദ്ഘാടനം നടന്നു

വിജ്ഞാനാധിഷ്ഠിത തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നോളജ്ജ് എക്കോണമി മിഷന്റെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂർ ജില്ലയില്‍ ഇന്ന് തുടക്കമായി.

18നും 59നും ഇടയിലുള്ള അഭ്യസ്തവിദ്യര്യായ തൊഴിലന്വേഷകരുടെ വിവരശേഖരണമാണ് ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. അതൊടൊപ്പം നോളജ് എക്കണോമി മിഷന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും മുഴുവന്‍ ജനങ്ങളിലെത്തിക്കും.

എന്റെ തൊഴില്‍ എന്റെ അഭിമാനമെന്ന ക്യാമ്പയിനിന്റെ ഭാഗമായ് ഈ മാസം 15നുള്ളിൽ കേരളത്തിലെ മുഴുവന്‍ വീടുകളിലും നേരിട്ട് സന്ദര്‍ശിച്ചായിരിക്കും തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ശേഖരിക്കുക. വിവരശേഖരണത്തിന്റെ ചുമതല കുടുംബശ്രീമിഷനാണ്.

വിവരശേഖരണത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഇന്ന് പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചിരത്തുംകണ്ടിയിലെ ഡ്രീംസ് കോട്ടജിലെ പ്രിയങ്ക. ഡിയുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടി പി. പി. ദിവ്യ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ 6 ലക്ഷം വീടുകള്‍ ഈ സര്‍വ്വേയില്‍ ഉള്‍പ്പെടും. ഓരോ വാര്‍ഡില്‍ നിന്നും കുടുംബശ്രീ വഴി തെരഞ്ഞെടുക്കപ്പെട്ട 5 വീതം എന്യൂ മറേറ്റര്‍ മാരാണ് സര്‍വ്വേ ചെയ്യുന്നത്. ഇതിനായ് 7500 എന്യമറേറ്റര്‍മാര്‍ക്ക് കുടുംബശീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഇതിനകം പരിശീലനം നല്‍കി.

Related posts

കോവിഡ് പ്രതിരോധം: വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

Aswathi Kottiyoor

നി​യ​മ​സ​ഭ നാ​ളെ മു​ത​ൽ; ഗ​വ​ർ​ണ​ർ​ക്കും പ്ര​തി​പ​ക്ഷ​ത്തി​നു​മി​ട​യി​ൽ സ​ർ​ക്കാ​ർ

Aswathi Kottiyoor

വൈദ്യുതി പ്രതിസന്ധി രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കെ.കൃഷ്ണൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox