കണ്ണൂര്‍ നഗരത്തിലെ നടപ്പാതകള്‍ വഴിയാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കുന്നു. കാലൊന്ന് തെറ്റിയാല്‍ യാത്രക്കാര്‍ ഓവുചാലിലേക്ക് വീണുകാലൊടിയുന്ന അവസ്ഥയാണുള്ളത്. ഏറ്റവും തിരക്കേറിയ കാല്‍ടെക്‌സ് ജങ്ഷനിലെ ഓവുചാലിന്റെ സ്‌ളാബ് തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അധികൃതര്‍ പുന: സ്ഥാപിച്ചിട്ടില്ല.
സ്‌ളാബിന്റെ കമ്പികള്‍ പുറത്തേക്ക് തുറിച്ചു നില്‍ക്കുന്ന അപകടകരമായ അവസ്ഥയിലാണ് ഇവിടെ. കലക്ടറേറ്റ് മുതല്‍ ജില്ലാപഞ്ചായത്തുവരെയുള്ള നടപ്പാതയില്‍ ടൈല്‍സ് വിരിച്ചത് ഒട്ടുമിക്കതും ഇളകിമാറിയിട്ടുണ്ട്. പലയിടങ്ങളിലും ഇതുകാണാനുമില്ല. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ മുതല്‍ സ്‌റ്റേഡിയം കോര്‍ണവരെയും പ്ലാസ ജങ്ഷനിലുംഇതുതന്നെയാണ് അവസ്ഥ. അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തിയാണ് ഈ ഗതികേടിന് കാരണമെന്നാണ് വഴിയാത്രക്കാര്‍ പറയുന്നത്.