24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കേരള റബർ ലിമിറ്റഡ്‌ യാഥാർഥ്യത്തിലേക്ക്‌ ; നിർമാണം തുടങ്ങുന്നു
Kerala

കേരള റബർ ലിമിറ്റഡ്‌ യാഥാർഥ്യത്തിലേക്ക്‌ ; നിർമാണം തുടങ്ങുന്നു

റബർ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ തുടക്കമിട്ട്‌ കേരള റബർ ലിമിറ്റഡ്‌ നിർമാണ പ്രവർത്തനം തുടങ്ങുന്നു. കെആർഎല്ലിന്‌ മന്ത്രി പി രാജീവ്‌ തിങ്കൾ പകൽ 12ന്‌ കല്ലിടും. കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിനോട്‌ ചേർന്ന 143 ഏക്കറിലാണ്‌ വ്യവസായ പാർക്ക്‌ മാതൃകയിൽ കേരള റബർ ലിമിറ്റഡ്‌ ഉയരുക. മാസ്‌റ്റർ പ്ലാൻ പൂർത്തിയായി. റബർ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ എൽഡിഎഫ്‌ സർക്കാർ രൂപംനൽകിയ കേരള റബർ ലിമിറ്റഡിന്റെ ചെയർപേഴ്‌സൺ ആൻഡ്‌ മാനേജിങ്‌ ഡയറക്ടറായി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഷീല തോമസിനെ നിയമിച്ചി
രുന്നു.

അനന്ത സാധ്യതകൾ
ഓട്ടോമൊബൈൽ പാർട്‌സ്‌, കൈയുറകൾ, മാറ്റുകൾ തുടങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച്‌ റബർ ഉപയോഗം വർധിപ്പിക്കുകയാണ്‌ ലക്ഷ്യം. പുതിയ സംരംഭകർ കെആർഎല്ലിലേക്ക്‌ എത്തും. റബർ മേഖലയിൽ സംരംഭകർ ഓരോ വർഷവും കുറയുന്നതായി കണ്ടെത്തിയിരുന്നു. ഇതിനകം നിരവധി സംരംഭകർ കെആർഎല്ലിൽ പങ്കാളികളാകാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പരമാവധി ഉൾക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. റബർ ടെസ്‌റ്റിങ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ സെന്റർ, ഗവേഷണ കേന്ദ്രം, പരിശീലന കേന്ദ്രം, ഇൻക്യുബേഷൻ സെന്റർ എന്നിവയെല്ലാം കെആർഎല്ലിലുണ്ടാകും.
നഷ്ടമാണെന്ന്‌ വിലയിരുത്തി കേന്ദ്ര സർക്കാർ വിൽപനയ്‌ക്ക്‌ വച്ചിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌ (എച്ച്‌എൻഎൽ) സംസ്ഥാന സർക്കാർ ഏറ്റെടുത്തപ്പോൾ, കേരളാ റബർ ലിമിറ്റഡ്‌ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

Related posts

എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ.

Aswathi Kottiyoor

കരാറുകാരന്റെ ലൈസൻസ് റദ്ദാക്കും വരെ മൃതദേഹം ഏറ്റെടുക്കില്ല’: തേജസ്വിനിയുടെ പിതാവ്

Aswathi Kottiyoor

2613.38 കോ​ടി രൂ​പ​യു​ടെ 77 പ​ദ്ധ​തി​ക​ൾ​ക്കു​കൂ​ടി കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം

Aswathi Kottiyoor
WordPress Image Lightbox