30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ കോവിഡ്‌ കുറഞ്ഞുതന്നെ ; 26 ദിവസം: പുതിയ രോഗികൾ 7475
Kerala

സംസ്ഥാനത്ത്‌ കോവിഡ്‌ കുറഞ്ഞുതന്നെ ; 26 ദിവസം: പുതിയ രോഗികൾ 7475

സംസ്ഥാനത്ത്‌ 26 ദിവസത്തിൽ കോവിഡ്‌ ബാധിച്ചത്‌ 7475 പേർക്കുമാത്രം. കോവിഡ്‌ പ്രതിദിനകണക്ക്‌ പ്രസിദ്ധീകരിക്കുന്നത്‌ അവസാനിപ്പിച്ച ഏപ്രിൽ പത്തുമുതൽ മെയ്‌ അഞ്ചുവരെയുളc്ള കണക്കാണിത്‌. ദിവസം 50,000ൽ അധികം പേർ രോഗികളായിരുന്ന സാഹചര്യത്തിൽനിന്നാണ്‌ ഈ കുറവ്‌. മാർച്ച്‌ 26 മുതൽ ദിനേനയുള്ള രോഗികൾ അഞ്ഞൂറ്‌ കടന്നിട്ടില്ല. നിലവിൽ ഡൽഹിയിലും ഹരിയാനയിലുമാണ്‌ രോഗികൾ കൂടുതൽ. സംസ്ഥാനത്ത്‌ ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ്‌ മരണം 69,190 ആണ്‌.

15 ലക്ഷം പിന്നിട്ട്‌ കരുതൽ ഡോസ്‌
ജനുവരി പത്തിനാരംഭിച്ച കരുതൽ ഡോസ്‌ വിതരണം സംസ്ഥാനത്ത്‌ കുതിക്കുന്നു. മൂന്നുമാസം പിന്നിടുമ്പോൾ വെള്ളി പകൽ മൂന്നുവരെ 15,84,372 പേർക്കാണ്‌ സംസ്ഥാനത്ത്‌ കരുതൽ ഡോസ്‌ നൽകിയത്‌. ആദ്യ രണ്ട്‌ ഡോസും എടുത്ത്‌ ഒമ്പതുമാസം പിന്നിട്ടവർക്കാണ്‌ കരുതൽ ഡോസിന്‌ അർഹത. 2,83,96,110 ആദ്യ ഡോസും 2,42,91,233 രണ്ടാം ഡോസും കരുതൽ ഡോസും ഉൾപ്പെടെ 5.42 കോടി ഡോസ്‌ വാക്സിനാണ്‌ സംസ്ഥാനത്ത്‌ ഇതുവരെ നൽകിയത് .

Related posts

ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സൂചന; എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായി?

Aswathi Kottiyoor

ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിലുമായി പുതുച്ചേരി ഭക്ഷ്യ മന്ത്രി ചർച്ച നടത്തി

Aswathi Kottiyoor

സഹപാഠിയുടെ അനുജത്തിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox