ഇരിട്ടി: മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാന ശുചിത്വമിഷനും ഇരിട്ടി നഗരസഭയും ഇരുപത് ലക്ഷം രൂപ മുടക്കി ഇരിട്ടിയിൽ നിർമിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് സമുച്ചയം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. തലശേരി -വളവുപാറ അന്തർ സംസ്ഥാന പാതയിൽ പയഞ്ചേരിമുക്കിനടുത്ത് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച സ്ഥലത്താണ് ആധുനിക ശുചിമുറി കെട്ടിടം ഒരുക്കിയത്.
വഴിയിടം കേന്ദ്രത്തിനടുത്തായി സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ലഘുഭക്ഷണ ശാലയും കുട്ടികൾക്കായി ചെറിയ പൂന്തോട്ടവും വിശ്രമസ്ഥലവും സജ്ജമാക്കുന്നുണ്ട്. ഇവയുടെ നിർമാണം പ്രവൃത്തി ആരംഭിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു . നഗരസഭാ അസി. എൻജിനിയർ ആർ. സ്വരൂപ് , സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എ.കെ. രവീന്ദ്രൻ, പി.കെ. ബൾക്കീസ്, കെ. സോയ, കെ.സുരേഷ്, കൗൺസിലർമാരായ വി.പി. അബ്ദുൾറഷീദ്, എ.കെ. ഷൈജു, എൻ.കെ. ഇന്ദുമതി, പി.ഫൈസൽ, ജില്ലാ ശുചിത്വമിഷൻ പ്രതിനിധി സിറാജുദ്ദീൻ, പി.കെ. ജനാർദ്ദനൻ, അഷ്റഫ് ചായിലോട്, പി.പ്രമോദ്, കെ.മുഹമ്മദലി, എം. താജുദ്ദീൻ, നഗരസഭാ സെക്രട്ടറി കെ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
previous post