• Home
  • Kerala
  • ജിഎസ്‌ടിയിൽ കള്ളക്കളി ; വോട്ടിനായി നിരക്ക്‌ താഴ്‌ത്തി , നട്ടം തിരിഞ്ഞ്‌ സംസ്ഥാനം
Kerala

ജിഎസ്‌ടിയിൽ കള്ളക്കളി ; വോട്ടിനായി നിരക്ക്‌ താഴ്‌ത്തി , നട്ടം തിരിഞ്ഞ്‌ സംസ്ഥാനം

തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ സമ്മർദതന്ത്രങ്ങൾക്കു വഴങ്ങി ജിഎസ്‌ടി നിരക്കുകൾ വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്ര സർക്കാർ നിലപാട്‌ സംസ്ഥാനങ്ങളെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ ജിഎസ്‌ടിയിൽനിന്ന് കേരളം‌ വലിയ വരുമാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, നിരക്കുകുറയ്‌ക്കലുകൾ തിരിച്ചടിയായി. സംസ്ഥാന വരുമാനം ഇടിഞ്ഞു. ആനുപാതികമായി സാധനത്തിന്റെ വില കുറഞ്ഞതുമില്ല. നേട്ടം ഉൽപ്പാദക കമ്പനികൾക്കായി.

ജിഎസ്‌ടിയുടെ തുടക്കത്തിൽ 28 ശതമാനം നികുതിയുള്ള 229 സാധനമുണ്ടായിരുന്നത് ഇപ്പോൾ‌ 32ആയി. നാലുവർഷത്തിൽ, കുത്തക കമ്പനികൾക്കായി ഇരുനൂറിൽപ്പരം ഉൽപ്പന്നത്തിന്റെ നികുതിയാണ് 18 ശതമാനമാക്കിയത്. കേരളത്തിൽ മൂല്യവർധിതനികുതി (വാറ്റ്‌) ഘട്ടത്തിൽ 70 ശതമാനത്തോളം ഉൽപ്പന്നത്തിന്‌ 14.5 ശതമാനമായിരുന്നു നികുതിനിരക്ക്, ജിഎസ്‌ടിയിൽ ഇത്‌ ഒമ്പതായി. നേരത്തെ ഭൂരിഭാഗം ഉൽപ്പന്നത്തിനും 12 ശതമാനം എക്‌സൈസ്‌ തീരുവയും 14.5 ശതമാനം വാറ്റും ഉണ്ടായിരുന്നു. ജിഎസ്‌ടി വന്നതോടെ വാറ്റിനെ അപേക്ഷിച്ച്‌ നികുതി നിരക്കുകളിൽ 40 ശതമാനം കുറവുണ്ടായി. സാധന വിൽപ്പന കൂടുന്നതിനനുസരിച്ച്‌ നികുതി കൂടിയതുമില്ല.

വാഹനം, സിമന്റ്‌, പുകയില ഉൽപ്പന്നങ്ങൾ, ഫ്രിഡ്‌ജും എയർ കണ്ടീഷണറും ഉൾപ്പെടെയുള്ള വൈറ്റ്‌ ഗുഡ്‌സ്‌, ഇലക്‌ട്രോണിക്‌സ്‌, ഇലക്‌ട്രിക്കൽ‌ ഉപകരണങ്ങൾ, പെയിന്റ്‌, ടൈൽസ്‌, മാർബിൾ, ഗ്രാനൈറ്റ്‌സ്‌, പ്ലൈവുഡ്‌, തടി, ഗ്ലാസ്‌ തുടങ്ങി 13 ഇനത്തിൽ 14.5 ശതമാനമായിരുന്നു വാറ്റ്. സംസ്ഥാന ജിഎസ്ടി ഇവയിൽ ഒമ്പതെണ്ണത്തിന്‌ ഒമ്പതു ശതമാനവും ബാക്കിയുള്ളവയ്‌ക്ക്‌ 14 ശതമാനവുമായി. ഇവയിൽ 21 ശതമാനം ഉൽപ്പന്നത്തിനാണ്‌ ജിഎസ്‌ടി 18 ശതമാനമാക്കിയത്‌‌. ജിഎസ്‌ടിക്കുമുമ്പുള്ള വർഷം ഇവയിൽനിന്ന്‌ 6873 കോടി രൂപ വാറ്റ്‌ ഇനത്തിൽ ലഭിച്ചു. ജിഎസ്‌ടിയുടെ ആദ്യവർഷത്തിലെ വരുമാന നഷ്ടം 1031 കോടിയും.
വില പാറപോലെ
28 ശതമാനമായിരുന്ന ജിഎസ്‌ടി 18ഉം 12ഉം എന്നിങ്ങനെയായിട്ടും സാധനവില കുറഞ്ഞില്ല. വൈറ്റ്‌ ഗുഡ്‌സ്‌ അടക്കം 25 ഇനം സംസ്ഥാനം പ്രത്യേകം‌ പരിശോധിച്ചിരുന്നു. നികുതി ഉയരുമ്പോൾ സാധനവില ഉയരുന്നു. എന്നാൽ, നികുതി ഇളവുനൽകുമ്പോ​ൾ വില താഴ്‌ന്നുമില്ല. ഫലത്തിൽ സർക്കാരിന്‌ നികുതി നഷ്ടവും ഉപഭോക്താവിന്‌ പണ നഷ്ടവും.

Related posts

ഹര്‍ത്താല്‍ദിനത്തില്‍ രാവിലെ സ്‌കൂട്ടറിലെത്തി ബസിന് കല്ലെറിഞ്ഞു; പന്തളത്ത് ഒരാള്‍ പിടിയില്‍

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

Aswathi Kottiyoor

പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: നാല് പുതിയ ഡി.ഡി.ഇ മാർ, 10 ഡി.ഇ.ഒ മാർ

Aswathi Kottiyoor
WordPress Image Lightbox