തലച്ചോര്‍ ഭക്ഷിക്കുന്ന അമീബയുടെ ആക്രമണത്തില്‍ പാകിസ്ഥാനില്‍ ഒരാള്‍ മരിച്ചു. നേഗ്‌ലേറിയ ഫൗലറി എന്ന അമീബയാണ് മരണത്തിന് കാരണണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
‘ഗുലിസ്ഥാന്‍ ഇ ജോഹറിലെ താമസക്കാരനായ 30 കാരന്‍ സാരംഗ് അലി, ലിയാഖത്ത് നാഷണല്‍ ആശുപത്രിയില്‍ തലച്ചോറില്‍ അമീബ ആക്രമണമുണ്ടായത് മൂലം ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. നേഗ്‌ലേറിയ ഫൗലറി അമീബ മൂലമാണ് ഇത് സംഭവിച്ചത്’; സിന്ദ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പാകിസ്ഥാന്‍ മാധ്യമമായ ദി ന്യൂസിനോട് പറഞ്ഞു.
100 ശതമാനം മരണം സംഭവിക്കുന്നതാണ് മെനിംഗോ എന്‍സിഫാലിറ്റീസ്. ജീവന്‍ തിരിച്ചുകിട്ടാന്‍ വളരെ കുറഞ്ഞ സാധ്യതയെ ഉള്ളുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തടാകത്തിലും പുഴകളിലും മണ്ണിലുമാണ് ഇവ കാണപ്പെടുന്നത്. നേഗ്‌ലേറിയ ഫൗലറി എന്ന അമീബ ഇനം മാത്രമാണ് മനുഷ്യരെ ബാധിക്കുന്നത്.
മൂക്കിലൂടെ ജലം വഴി അമീബ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. മൂക്ക് വഴി തലച്ചോറിലെത്തി മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുന്നു. തൊണ്ണൂറിലധികം പേരാണ് നേഗ്‌ലേറിയ ഫൗലറി ബാധമൂലം പാകിസ്ഥാനില്‍ മരിച്ചതെന്ന് പാകിസ്ഥാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.