22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഷവർമ തയാറാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ.*
Kerala

ഷവർമ തയാറാക്കുന്നതിന് സുരക്ഷാ മാനദണ്ഡങ്ങൾ.*


തിരുവനന്തപുരം∙ സംസ്ഥാനത്ത് ഷവർമ തയാറാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു. വൃത്തിയും ശുചിത്വവും ഉറപ്പാക്കി വിഷരഹിതമായ ഷവർമ തയാറാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകി. കാസർകോട് ഷവർമ കഴിച്ച വിദ്യാർഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.

പലപ്പോഴും ഷവർമയ്ക്കുപയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാറില്ല. പൂർണമായി ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഷവർമ തയാറാക്കാൻ ഉപയോഗിക്കാവൂ. അതിൽ പാകം ചെയ്യാനായി നിശ്ചിത അളവിൽ മാത്രം ചിക്കൻ വയ്ക്കണം. ചിക്കന്റെ എല്ലാ ഭാഗവും പൂർണമായി വേവുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. ഷവർമയിൽ ഉപയോഗിക്കുന്ന മയൊണേസ് ഉണ്ടാക്കുന്നത് പച്ച മുട്ടയിലാണ്.

സമയം കഴിയുംതോറും പച്ച മുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ടു കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നു ആരോഗ്യ വകുപ്പ് നിർദേശിച്ചു. കാസർകോട് ഭക്ഷ്യ വിഷബാധയേറ്റു വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്കു സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

Related posts

കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതായി മന്ത്രി ജി. ആർ. അനിൽ

Aswathi Kottiyoor

പ​യ്യാ​വൂ​ർ ഊ​ട്ടു​ത്സ​വ​മ​റി​യി​ക്കാ​ൻ കോ​മ​ര​ത്ത​ച്ഛ​ൻ കു​ട​കി​ലെ​ത്തി

Aswathi Kottiyoor

സ്ത്രീപക്ഷ നവകേരളത്തിന് ഇന്ന് തിരിതെളിയും

Aswathi Kottiyoor
WordPress Image Lightbox