26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മണ്ണെണ്ണ വില വീണ്ടും കൂട്ടി; ലിറ്ററിന് 84 രൂപയായി
Kerala

മണ്ണെണ്ണ വില വീണ്ടും കൂട്ടി; ലിറ്ററിന് 84 രൂപയായി

സംസ്ഥാനത്ത് മണ്ണെണ്ണ (Kerosene)വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രില്‍ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില.
വില കുറയുമെന്ന ധാരണയില്‍ കഴിഞ്ഞ മാസം വിതരണക്കാര്‍ മണ്ണെണ്ണ എടുത്തിരുന്നില്ല.

അതിനാല്‍ ഈ മാസം മണ്ണെണ്ണ ലിറ്ററിന് 84 രൂപ നല്‍കണം. ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം മണ്ണെണ്ണയ്ക്ക് വര്‍ധിച്ചത്. ലിറ്ററിന് 59 രൂപയായിരുന്ന മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 81 രൂപയായി. ഇപ്പോള്‍, 3 രൂപയാണ് കൂടിയിരിക്കുന്നത്. . ഒരു വര്‍ഷം 28 രൂപയായിരുന്നു സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില.

കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എണ്ണകമ്ബനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വര്‍ധിപ്പിച്ചത്. മണ്ണെണ്ണ വില കൂട്ടിയത് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാണ്.

Related posts

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor

*പേരുമാറ്റത്തിനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ ; ആദ്യ ഘട്ടത്തില്‍ 725 സ്‌റ്റേഷനുകള്‍*

Aswathi Kottiyoor

കൃഷിഭൂമി കുറയുന്നു ; കാ​ർ​ഷി​കേ​ത​ര ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ഭൂമി വ​ൻ​തോ​തി​ൽ വകമാറ്റുന്നു

Aswathi Kottiyoor
WordPress Image Lightbox