21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • നാട്ടുമാങ്ങാ മണവും രുചിവെെവിധ്യങ്ങളും പങ്കുവച്ച് മാംഗോ മീറ്റ്‌.
Kerala

നാട്ടുമാങ്ങാ മണവും രുചിവെെവിധ്യങ്ങളും പങ്കുവച്ച് മാംഗോ മീറ്റ്‌.

നാട്ടുമാങ്ങാ മണവും രുചിവെെവിധ്യങ്ങളും പങ്കുവച്ച് മാംഗോ മീറ്റ്‌. ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃകദേശമായ കണ്ണപുരം ചുണ്ടയിലാണ് നാട്ടുമാങ്ങ സ്‌നേഹികൾ ഒത്തുചേർന്നത്. നാട്ടുമാങ്ങാ വൈവിധ്യം കണ്ടെത്തൽ, സംരക്ഷണം, വ്യാപനം, രാസ വിശകലനം, പോഷക മൂല്യം കണ്ടെത്തൽ തുടങ്ങിയ ദൗത്യങ്ങൾക്കായിരുന്നു ഒത്തുചേരൽ. കണ്ണപുരം നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ സംഘടിപ്പിച്ച സംഗമത്തിൽ 150 ഇനം നാട്ടുമാങ്ങകളുടെ പ്രദർശനവും 25 ഇനം മാങ്ങാ വിഭവങ്ങളും ഉണ്ടായിരുന്നു.
നാട്ടുമാവ് പ്രചാരണത്തിനും വ്യാപനത്തിനും ഔദ്യോഗികവും ജനകീയവുമായ പിന്തുണ തേടലായിരുന്നു സംഗമത്തിന്റെ ലക്ഷ്യം. കർഷകരും മുതിർന്ന കാർഷിക ശാസ്ത്രജ്ഞന്മാരടക്കം 150 പ്രതിനിധികൾ പങ്കെടുത്തു. നാട്ടുമാവുകൾ സംരക്ഷിക്കുന്നതിനായി ആറുവർഷം മുമ്പ് തുടങ്ങിയ ഒത്തുചേരലാണ് രാജ്യം ശ്രദ്ധിക്കുന്ന സംരംഭമായി മാറിയത്‌.
ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഹോട്ടികൾച്ചർ (ബംഗളൂരു)വിലെ സീനിയർ സയന്റിസ്‌റ്റ്‌ ഡോ. രാജശേഖരൻ, ഐസിഎആർ എൻബിപിജിആർ പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. ലത, പരിസ്ഥിതി പ്രവർത്തകൻ എ മോഹൻകുമാർ, ചക്കയുടെ പ്രചാരകനും അഡിഗെ പത്രിക മാസികയുടെ എഡിറ്ററുമായ ശ്രീപദ്രെ, സംസ്ഥാന ജൈവ വൈവിധ്യബോർഡ്‌ അംഗം സെക്രട്ടറി ഡോ. സന്തോഷ്, സംസ്ഥാന മെഡിസിനൽ പ്ലാന്റ്‌ ബോർഡ് സിഇഒ ഡോ. ഋത്വിക്‌ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. ഡോ. സുമ മോഡറേറ്ററായി. കോ- ഓഡിനേറ്റർ ഷൈജു മാച്ചാത്തി ചർച്ച ക്രോഡീകരിച്ചു.
നിലവിലെ ചെറുമാന്തോപ്പ് പദ്ധതി വിപുലീകരിക്കും. 10,000 നാട്ടുമാവുകൾ ചെറിയ തോട്ടങ്ങളായി നട്ടുപരിപാലിക്കും. മറ്റ് നാടൻ പഴവർഗവിളകളുടെ പരിരക്ഷണവും ഏറ്റെടുക്കും. നാട്ടുമാങ്ങ ശേഖരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കും. ഇതിന്‌ കുടുംബശ്രീ മിഷൻ, ഖാദി ബോർഡ്, കൃഷിവകുപ്പ് എന്നിവയുടെ സഹായം തേടും.
കേരളത്തിലെ നാട്ടുമാവിന വൈവിധ്യങ്ങളുടെ സമഗ്ര പഠനം നടത്തി റിപ്പോർട്ട് പ്രസിദ്ധികരിക്കും. ഇതിന്റെ തുടക്കമായി ഷൈജു മാച്ചാത്തി കണ്ടെത്തിയ 150 നാട്ടു മാവുകളെക്കുറിച്ചുള്ള പ്രാഥമിക പഠനരേഖ ഡോ. രാജശേഖരൻ പഞ്ചായത്ത് പ്രസിഡന്റ്‌ എ രതിക്ക് കൈമാറി. പച്ചമാങ്ങ പാൽപ്പായസവും മാങ്ങാ പ്രഥമനും മാങ്ങാ ഹൽവയും കേക്കുമടക്കം 25 വിഭവങ്ങൾ ഉണ്ടായിരുന്നു.

Related posts

പെൻഷൻ പ്രായത്തിൽ ചർച്ച നടന്നില്ല; 6943 കോടിയുടെ 44 പുതിയ പദ്ധതികൾക്ക് ധനാനുമതി

Aswathi Kottiyoor

കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor

ഇത് രണ്ടാം ജന്മം’പൂര്‍ണ്ണ ആരോഗ്യവാനായി വാവ സുരേഷ് ആശുപത്രി വിട്ടു

Aswathi Kottiyoor
WordPress Image Lightbox