24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
Kerala

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

മൂന്നുമാസത്തിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സംവിധാനമൊരുങ്ങുമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം യാഥാർഥ്യമായി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവ സജ്ജമാക്കി. ശസ്ത്രക്രിയയ്ക്കുള്ള ലൈസന്‍സും ലഭിച്ചു. ജീവനക്കാരുടെ പരിശീലനം പൂർത്തിയാകുകയാണ്‌.

വിശദമായ പരിശോധനകള്‍ക്കുശേഷം ട്രാന്‍സ്‌പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റര്‍ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പ്രക്രിയ ആരംഭിക്കും.

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ടീം അംഗങ്ങള്‍ക്ക് മന്ത്രി ആശംസകൾ നേർന്നു. സര്‍ക്കാരിന്റെ പൂർണ പിന്തുണ മന്ത്രി വാഗ്ദാനം ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, സൂപ്രണ്ട് ഡോ. നിസാറുദീന്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. രമേഷ് രാജന്‍, ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, അനസ്‌തേഷ്യാ വിഭാഗം മേധാവി, ഡോ. ലിനറ്റ് മോറിസ്, കെ സോട്ടോ എക്‌സി. ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, ഇന്റന്‍സിവിസ്റ്റ് ഡോ. അനില്‍ സത്യദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പ്രകോപനപരമായ വസ്ത്രധാരണം’ സ്ത്രീകളെ അപമാനിക്കാനുള്ള ലൈസന്‍സല്ല; സിവിക് ചന്ദ്രന്‍ കേസില്‍ ഹൈക്കോടതി.

Aswathi Kottiyoor

റൈ​ബോ​സി​ക്‌​ളി​ബ് മ​രു​ന്നി​ന്‍റെ വി​ല കേ​ന്ദ്രം നി​യ​ന്ത്രിക്കണമെന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox