24.9 C
Iritty, IN
September 29, 2024
  • Home
  • Kerala
  • 15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ്; സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി
Kerala

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ്; സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി

പതിനഞ്ചു വർഷം കാലാവധി കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് പുതുക്കി നൽകില്ലന്ന വ്യവസ്ഥ നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി സർക്കാരിന്റെ നിലപാട് അറിയാൻ മാറ്റി. സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.ഗോപിനാഥ് പരിഗണിച്ചത്.

കേന്ദ്ര മോട്ടോർ വാഹന ചട്ട ഭേദഗതിക്ക് അനുസൃതമായി സംസ്ഥാന നിയമത്തിൽ 2021ൽ ഭേദഗതി കൊണ്ടുവന്നിരുന്നു. ചട്ടഭേദഗതി നടപ്പാക്കുന്നത് 5 വർഷത്തേക്ക് നീട്ടി നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

Related posts

ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യി​ല്ല; മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor

കട്ടപ്പനയിൽ ടോറസ് ലോറിയിൽ നിന്ന് ഡീസൽ ചോർന്നു; അഗ്നിശമന സേനയുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

Aswathi Kottiyoor

രാത്രി കാണണം, ഭാര്യയെ കൊണ്ട് സുരേഷ് അജയിനെ വിളിപ്പിച്ചു: അടിച്ചു കൊന്നു.

Aswathi Kottiyoor
WordPress Image Lightbox