24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്ക് സബ്‌സിഡി
Kerala

ഭിന്നശേഷിക്കാർക്ക് സബ്‌സിഡി

ഇരുചക്ര വാഹനം വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി 15,000 രൂപ വരെ സബ്‌സിഡി അനുവദിക്കുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ് വീൽ ഘടിപ്പിച്ചതിന്റെയും ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി.ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ 1, 2 പേജുകൾ, ലൈസൻസ്/ലേണേഴ്‌സ് ലൈസൻസ് എന്നിവയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12, എന്ന വിലാസത്തിൽ അപേക്ഷിക്കണം. കഴിഞ്ഞ 8 വർഷത്തിനുള്ളിൽ വികലാംഗക്ഷേമ കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡി ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ചുമണി. അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2347768, 7153, 7152, 7456.

Related posts

തൃ​ശൂ​രി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ വെ​ട്ടി​ക്കൊ​ന്നു.

Aswathi Kottiyoor

ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ആത്മഹത്യ നിരക്കില്‍ കേരളം മൂന്നാം സ്ഥാനത്ത്

Aswathi Kottiyoor
WordPress Image Lightbox