21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം
Kerala

ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം

അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം.
തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ ഇതിനോടകം നടപടിക്കായി നിര്‍ദ്ദേശം നല്‍കി. ഇതേതുടര്‍ന്നാണ്, തദ്ദേശസ്വയംഭരണ വകുപ്പിന്റെ നടപടി.

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തിലാണ് ഇടപെടലിനുള്ള നിര്‍ദ്ദേശം. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ് ഫുഡ് വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തിര പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കുകയും.

പാതയോരങ്ങളിലെ ഐസ് ക്രീം, ശീതള പാനീയങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, വാഹനങ്ങളിലും തട്ടുകടകളിലും ആരോഗ്യവിഭാഗത്തെ ഉപയോഗിച്ച്‌ പരിശോധന നടത്തും. പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ കച്ചവടസ്ഥാപനത്തിന്റെ പ്രവര്‍ത്തനം അടിയന്തിരമായി നിര്‍ത്തിവെപ്പിക്കുകയും ലൈസന്‍സും ഉടന്‍ റദ്ദാക്കുകയും ചെയ്യും.

ഇത് കൂടാതെ, തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ മാംസാഹാരം വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കൃത്യമായി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കി.
ചെറുവത്തൂരിലേത് പോലെ ഇനിയൊരു സംഭവം ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

Related posts

ഇനിമുതൽ നികുതിയടച്ചാൽ സമ്മാനം ; ലക്കി ബിൽ പദ്ധതിക്ക്‌ തുടക്കം

Aswathi Kottiyoor

ഗവർണറുടെ മെയ് ദിന സന്ദേശം

Aswathi Kottiyoor

കനത്ത കാറ്റും മഴയും : തില്ലങ്കേരി പഞ്ചായത്തിലെ വിവിധ മേഘലകളിൽ വ്യാപക കൃഷിനാശം

Aswathi Kottiyoor
WordPress Image Lightbox