24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വൈദ്യുതി ലൈന്‍ ഫാള്‍ട്ട് അതിവേഗം കണ്ടെത്താന്‍ കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ്സ് ഡിറ്റക്ടറ്റർ
Kerala

വൈദ്യുതി ലൈന്‍ ഫാള്‍ട്ട് അതിവേഗം കണ്ടെത്താന്‍ കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ്സ് ഡിറ്റക്ടറ്റർ

11 കെ.വി ലൈനുകളിലെ ഫാള്‍ട്ട് കണ്ടെത്തുന്നതിന് ജില്ലയിലെ കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ്സ് ഡിറ്റക്ടറ്ററാണ് കെ.എസ്.ഇ.ബി സ്റ്റാളിലെ താരം.
11 കെ.വി.ലൈനുകളിലെ ഫാള്‍ട്ട് കണ്ടെത്തുന്നത് പല പ്രാവശ്യം ടെസ്റ്റ് ചെയ്യുകയും കാലതാമസവും അധ്വാനവും വേണം എന്നിരിക്കെയാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ജില്ലയില്‍ ചുരുങ്ങിയ ചെലവില്‍ ഇത്തരത്തിലൊരു കണ്ടുപിടുത്തം. കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ്സ് ഡിറ്റക്ടറ്ററുമായി കണക്ട് ചെയ്ത മൊബൈലില്‍ സന്ദേശം ലഭിക്കുന്നതിനും പ്രശ്‌നം കാണിക്കുന്നതിനും സൗകര്യമുള്ള തരം ഫാള്‍ട്ട് പാസ് ഡിറ്റക്ടറുകളാണ് ജില്ലയിലെ എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്തത്.
ഏകദേശം 17,000 രൂപ മാത്രമാണ് ഇതിന് ചെലവ് വരുന്നതെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ ഡിറ്റക്ടറുകളുടെ നിര്‍മ്മാണം ഏറ്റെടുത്ത പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ സ്റ്റോറിലെ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും ഫാള്‍ട്ട് പാസ് ഡിറ്റക്ടറുകള്‍ നല്‍കി വരുന്നുണ്ട്. സാധാരണ ഫാള്‍ട്ട് പാസ് ഇന്‍ഡിക്കേറ്ററുകളെ അപേക്ഷിച്ച് തത്സമയം ഒഴുകുന്ന കറന്റും അറിയാന്‍ കഴിയുമെന്ന പ്രത്യേകതയും കെ.എസ്.ഇ.ബി രൂപപ്പെടുത്തിയ ഉപകരണത്തിനുണ്ട്. നിശ്ചിത അകലത്തില്‍ സ്ഥാപിക്കുന്ന ഇവ ലൈനിലെ തകരാറ് ഫാള്‍ട്ട് കോയിലിലൂടെ കണ്ടെത്തി സന്ദേശമായി വിവരം നല്‍കുന്നു. ലൈനിലെ കറന്റ് എത്രയാണെന്ന് മനസ്സിലാക്കുവാനും ഓവര്‍ ലോഡിങ് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഇതിലൂടെ കഴിയും

Related posts

സ്ത്രീ​ക​ൾ കൈ​യൊ​ഴി​യു​ന്നു; ഇ​ന്ത്യ​യി​ൽ കാ​ലി​ട​റി ഫേ​സ്ബു​ക്ക്

Aswathi Kottiyoor

തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതി: 800 റോഡുകള്‍ നാളെ മന്ത്രി നാടിന് സമര്‍പ്പിക്കും

Aswathi Kottiyoor

ജലസംരക്ഷണത്തിന്റെ കോളയാട് മാതൃക

Aswathi Kottiyoor
WordPress Image Lightbox