22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം നടന്നു
Kerala

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം നടന്നു

ഏപ്രിൽ ഒന്നു മുതൽ ജീവൻരക്ഷാ ഔഷധങ്ങളുടെയും അടിയന്തിര ചികിത്സാ ഉല്പന്നങ്ങളുടെയും വില കുത്തനെ കൂട്ടിയ നടപടി കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്നും ജനകീയ ഔഷധനയം നടപ്പാക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂർ മേഖല സമ്മേളനം ആവശ്യപ്പെടുന്നു പെട്രോളിയം കമ്പനികൾക്ക് മുന്നിൽ കീഴടങ്ങിയത് പോലെ മരുന്നു കമ്പനികളുടെ സമ്മർദ്ദങ്ങൾക്കു മുമ്പിലും കേന്ദ്രസർക്കാർ വിധേയത്വം കാണിച്ചിരിക്കുയാണ്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു വരുന്ന സാധാരണക്കാരെയാണ് സർക്കാരിന്റെ ഈ നടപടി പ്രതികൂലമായി ബാധിക്കുക. ‘പാവപ്പെട്ടവരുടെ മരുന്നുകട’ , ‘വികസ്വര രാജ്യങ്ങളുടെ ഫാർമസി’ എന്നീ വിശേഷണങ്ങളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യയ്ക്കാണ് ഈ ദുര്യോഗം. ഇന്ത്യക്കാവശ്യമായ മുഴുവൻ മരുന്നുകളും ജനറിക് രൂപത്തിൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുക, മരുന്നുകളുടെ ഇറക്കുമതി പൂർണമായും നിർത്തുക, ജി ഡി പി യുടെ 5% തുക ആരോഗ്യ മേഖലയിൽ മുതൽ മുടക്കുക, അനാവശ്യ ഔഷധ ചേരുവകളുടെ വിപണനം നിർത്തലാക്കുക എന്നിവയും ഉടനെ നടപ്പിലാക്കണമെന്ന് ഇന്നലെ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. മുഴക്കുന്ന് ഗവ. യു. പി സ്കൂളിൽ വെച്ച് നടന്ന സമ്മേളനം ടി. വി നാരായണൻ ഉൽഘാടനം ചെയ്തു. ഒ എം. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. വിജിന പി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. വിനോദ് കുമാർ, പി. കെ. സുധാകരൻ ഓ പ്രതീശൻ കെ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Related posts

മന്ത്രിമാരുടെ ഓഫീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാൻ 2.53 കോടി രൂപ അനുവദിച്ചു

Aswathi Kottiyoor

സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം*

Aswathi Kottiyoor

ധീരജവാന്‍ പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി; വിലാപയാത്ര ജന്മനാട്ടിലേക്ക്.

Aswathi Kottiyoor
WordPress Image Lightbox