22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊളക്കാട്: സാന്‍തോം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2021 – 2022 അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും
Kerala

കൊളക്കാട്: സാന്‍തോം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2021 – 2022 അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും

കൊളക്കാട്: സാന്‍തോം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2021 – 2022 അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും വിരമിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോണി തോമസിനുള്ള യാത്രയയപ്പ് സമ്മേളനവും കൊളക്കാട് സണ്‍ഡേ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സീനിയര്‍ അസിസ്റ്റന്റ് ലാലി ജോസഫ് ഹയര്‍സെക്കണ്ടറി വിഭാഗം വാര്‍ഷിക റിപ്പോര്‍ട്ടും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോണി തോമസ് ഹൈസ്‌കൂള്‍ വിഭാഗം വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ജോളി മറ്റത്തില്‍, മദര്‍ പി.ടി. എ പ്രസിഡണ്ട്  സുരുവി റിജോ, സാജന്‍ വട്ടമറ്റത്തില്‍, രഞ്ജിത്ത് മാര്‍ക്കോസ്, ഡിജില്‍ ആന്റണി, സി.സി.എം ലൂക്കോസ്, ഫാ. സന്തോഷ് പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

*കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു: മുഖ്യമന്ത്രി.*

Aswathi Kottiyoor

വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിൽ: മന്ത്രി വി എൻ വാസവൻ

Aswathi Kottiyoor

എൻ.എസ്.എസ് സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിക്കു തുടക്കം

Aswathi Kottiyoor
WordPress Image Lightbox