24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജിഎസ്‌ടി വരുമാനത്തിൽ വൻ വർധന ; പ്രതിമാസ വരുമാനം ഒന്നരലക്ഷം കോടി കടന്നു
Kerala

ജിഎസ്‌ടി വരുമാനത്തിൽ വൻ വർധന ; പ്രതിമാസ വരുമാനം ഒന്നരലക്ഷം കോടി കടന്നു

രാജ്യത്ത്‌ ജിഎസ്‌ടി വരുമാനത്തിൽ വലിയ കുതിപ്പ്‌. ഏപ്രിലിൽ 1.68 ലക്ഷം കോടി രൂപ സമാഹരിച്ചു. ആദ്യമായാണ്‌ പ്രതിമാസ ജിഎസ്‌ടി വരുമാനം ഒന്നരലക്ഷം കോടി കടക്കുന്നത്‌. മാർച്ചിലെ 1.42 ലക്ഷം കോടി രൂപയായിരുന്നു മുമ്പത്തെ ഉയർന്ന വരുമാനം. മാർച്ചിനേക്കാൾ 25,000 കോടി രൂപ ഏപ്രിലിൽ അധികംനേടി. കോവിഡ്‌ നിയന്ത്രണം പിൻവലിച്ചതോടെ സാമ്പത്തിക രംഗത്തുണ്ടായ ഉണർവാണ്‌ ജിഎസ്‌ടി വരുമാനം കൂട്ടിയത്‌. 2021 ഏപ്രിലിനെ അപേക്ഷിച്ച്‌ ജിഎസ്‌ടി വരുമാനത്തിൽ 22 ശതമാനം വർധനയുണ്ട്‌. ഇറക്കുമതി ഉൽപ്പന്നങ്ങളിൽനിന്നുള്ള വരുമാനത്തിൽ 30 ശതമാനം വർധനയുണ്ടായപ്പോൾ ആഭ്യന്തര ഇടപാടിൽനിന്നുള്ള നികുതി വരവ്‌ 17 ശതമാനംകൂടി. മാർച്ചിൽ ആകെ ഇവേ ബില്ലുകൾ 7.7 കോടിയാണ്‌. ഫെബ്രുവരിയെ അപേക്ഷിച്ച്‌ 13 ശതമാനം കൂടുതൽ.

ഒരു ദിവസത്തെ ഏറ്റവുമുയർന്ന ജിഎസ്‌ടി വരുമാനം ഏപ്രിൽ 20ന്‌ രേഖപ്പെടുത്തി. 9.58 ലക്ഷം ഇടപാടിലൂടെ 57,847 കോടി രൂപ ലഭിച്ചു. കേരളത്തിലെ ജിഎസ്‌ടി വരുമാനം കഴിഞ്ഞ ഏപ്രിലിലെ 2466 കോടി രൂപയിൽനിന്ന്‌ 2689 കോടി രൂപയായി ഉയർന്നു. ഒമ്പത്‌ ശതമാനം വർധന. ബിഹാറിൽ ഏപ്രിലിലെ ജിഎസ്‌ടി വരുമാനം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച്‌ രണ്ടു ശതമാനം കുറഞ്ഞു. മണിപ്പുരിൽ 33 ശതമാനവും മിസോറമിൽ 19 ശതമാനവും ത്രിപുരയിൽ മൂന്നു ശതമാനവും ജിഎസ്‌ടി വരുമാനം കുറഞ്ഞു.

Related posts

വൈദ്യുതിക്ക് 16 പൈസ കൂടി സർച്ചാർജ് വേണമെന്ന് ബോര്‍ഡ്

Aswathi Kottiyoor

വി​നോ​ദയാത്രയ്ക്ക് വാ​ഹ​നം ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​നവ​കു​പ്പി​നെ അ​റി​യി​ക്ക​ണം: മ​ന്ത്രി

Aswathi Kottiyoor

എംപി ലാഡ്സിലും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കം: ജോണ്‍ ബ്രിട്ടാസ്

Aswathi Kottiyoor
WordPress Image Lightbox