22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തി​യ​റ്റ​റു​ക​ൾ​ക്ക് ഉ​ത്സ​വ കാ​ലം; കൈ​യ​ടി നേ​ടി സി​ബി​ഐ​യു​ടെ അ​ഞ്ചാം വ​ര​വ്
Kerala

തി​യ​റ്റ​റു​ക​ൾ​ക്ക് ഉ​ത്സ​വ കാ​ലം; കൈ​യ​ടി നേ​ടി സി​ബി​ഐ​യു​ടെ അ​ഞ്ചാം വ​ര​വ്

വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു​​​ശേ​​​ഷം റം​​​സാ​​​ന്‍ കാ​​​ല​​​ത്ത് തി​​​യ​​​റ്റ​​​റു​​​ക​​​ളെ ഉ​​​ണ​​​ര്‍​ത്തി മ​​​ല​​​യാ​​​ള ചി​​​ത്ര​​​ങ്ങ​​​ള്‍. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​വ​​​ര്‍​ഷ​​​ക്കാ​​​ല​​​വും മ​​​ഹാ​​​മാ​​​രി​​​യും പ്ര​​​ള​​​യ​​​വും കൊ​​​ണ്ടു​​​പോ​​​യ ഉ​​​ത്സ​​​വ​​​കാ​​​ല ക​​​ള​​​ക്ഷ​​​ന്‍ തി​​​രി​​​കേ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​ണു പു​​​തി​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍.

മ​​​ല​​​യാ​​​ള പ്രേ​​​ക്ഷ​​​ക​​​ര്‍ ഏ​​​റെ പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ കാ​​​ത്തി​​​രു​​​ന്ന കെ.​​​മ​​​ധു-​​​മ​​​മ്മൂ​​​ട്ടി-​​​എ​​​സ്.​​​എ​​​ന്‍.​​​സ്വാ​​​മി എ​​​ന്നി​​​വ​​​ര്‍ ഒ​​​ന്നി​​​ക്കു​​​ന്ന സി​​​ബി​​​ഐ സീ​​​രീ​​​സി​​​ലെ അ​​​ഞ്ചാം ഭാ​​​ഗം ‘സി​​​ബി​​​ഐ 5 ദി ​​​ബ്രെ​​​യി​​​ന്‍’ ഇ​​​ന്ന​​​ലെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ എ​​​ത്തി. ചി​​​ത്ര​​​ത്തി​​​നു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം ല​​​ഭി​​​ച്ച​​​തോ​​​ടെ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍​ക്കു മു​​​ന്നി​​​ല്‍ വീ​​​ണ്ടും ‘ഹൗ​​​സ്ഫു​​​ള്‍’ ​​​ബോ​​​ര്‍​ഡു​​​ക​​​ള്‍ തൂ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി.

ആ​​​ര്‍​ആ​​​ര്‍​ആ​​​ര്‍, കെ​​​ജി​​​എ​​​ഫ് തു​​​ട​​​ങ്ങി ഇ​​​ത​​​ര ഭാ​​​ഷാ​​​ചി​​​ത്ര​​​ങ്ങ​​​ള്‍ തീ​​​ര്‍​ത്ത പ്ര​​​ക​​​മ്പ​​​നം പൂ​​​ര്‍​വാ​​​ധി​​​കം ശ​​​ക്തി​​​യി​​​ല്‍ സേ​​​തു​​​രാ​​​മ​​​യ്യ​​​രി​​​ലൂ​​​ടെ കേ​​​ര​​​ള​​​ക്ക​​​ര ഏ​​​റ്റ​​​വാ​​​ങ്ങു​​​മെ​​​ന്നാ​​​ണു തി​​​യ​​​റ്റ​​​റി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന സൂ​​​ച​​​ന​​​ക​​​ള്‍. ഒ​​​രു മ​​​ന്ത്രി​​​യു​​​ടെ മ​​​ര​​​ണ​​​വും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​മാ​​​ണ് അ​​​ഞ്ചാം ഭാ​​​ഗ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.​​​ നോ​​​മ്പു​​​കാ​​​ല​​​ത്തും അ​​​ഡ്വാ​​​ന്‍​സ് ബു​​​ക്കിം​​​ഗി​​​ല്‍ ചി​​​ത്ര​​​ത്തി​​​ന് മി​​​ക​​​ച്ച​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യി.

ആ​​​ദ്യ നാ​​​ലു​​​ഭാ​​​ഗ​​​ങ്ങ​​​ളേ​​​തു​​​പോ​​​ലെ അ​​​ഞ്ചാം ഭാ​​​ഗ​​​വും കാ​​​ണി​​​ക​​​ളെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ പി​​​ടി​​​ച്ചി​​​രു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍. സി​​​ബി​​​ഐ ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ട്രേ​​​ഡ് മാ​​​ര്‍​ക്കാ​​​യ സ​​​സ്‌​​​പെ​​​ന്‍​സി​​​ല്‍ തീ​​​ര്‍​ത്ത ക്ലൈ​​​മാ​​​ക്‌​​​സ് രം​​​ഗ​​​ങ്ങ​​​ള്‍ സി​​​ബി​​​ഐ -5-ലും ​​​നി​​​റ​​​ഞ്ഞ കൈ​​യ​​​ടി ഏ​​​റ്റു​​​വാ​​​ങ്ങു​​​ന്നു​​​ണ്ട്. ഒ​​​ടി​​​ടി പ്ലാ​​​റ്റ് ഫോ​​​മു​​​ക​​​ളു​​​ടെ കാ​​​ല​​​ത്ത് വ​​​ലി​​​യ പ്രേ​​​ക്ഷ​​​ക പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ എ​​​ത്തി​​​യ ചി​​​ത്രം തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ല്‍ ച​​​ല​​​ന​​​മു​​​ണ്ടാ​​​ക്കി​​​യ​​​തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ മ​​​ല​​​യാ​​​ളം സി​​​നി​​​മ​​​ക​​​ള്‍ തി​​​യ​​​റ്റ​​​റു​​​ക​​​ള്‍​ക്കു ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യാ​​​ണു തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്.

മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്ക് നി​​​ര​​​വ​​​ധി സൂ​​​പ്പ​​​ര്‍ ഹി​​​റ്റു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ച്ച സ്വ​​​ര്‍​ഗ​​​ചി​​​ത്ര അ​​​പ്പ​​​ച്ച​​​ന്‍റെ നി​​​ര്‍​മാ​​​ണ​​​രം​​​ഗ​​​ത്തേ​​​ക്കു​​​ള്ള ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വു​​കൂ​​​ടി​​​യാ​​​കു​​​ക​​​യാ​​​ണ് ഈ ​​​ചി​​​ത്രം. പെ​​​രു​​​ന്നാ​​​ള്‍ ചി​​​ത്ര​​​ങ്ങ​​​ളാ​​​യി എ​​​ത്തി​​​യ പൃ​​​ഥി​​​രാ​​​ജ് -സു​​​രാ​​​ജ് ടീ​​​മി​​​ന്‍റെ ജ​​​ന​​​ഗ​​​ണ​​​മ​​​ന, സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട് -ജ​​​യ​​​റാം ചി​​​ത്രം മ​​​ക​​​ള്‍ എ​​​ന്നി​​​വ​​​യും തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലു​​​ണ്ട്. മ​​​ല​​​ബാ​​​റി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ക​​​ള​​​ക്ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന റം​​​സാ​​​ന്‍ കാ​​​ല​​​ത്ത് തി​​​യ​​​റ്റ​​​ര്‍ ഉ​​​ട​​​മ​​​ക​​​ള്‍​ക്കും നി​​​ര്‍​മാ​​​താ​​​ക്ക​​​ള്‍​ക്കും സ​​​ന്തോ​​​ഷം പ​​​ക​​​രു​​​ന്ന സൂ​​​ച​​​ന​​​ക​​​ളാ​​​ണ് വ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

Related posts

യുക്രെയിൻ: 238 പേരെ വെള്ളിയാഴ്ച കേരളത്തിലെത്തിച്ചു; ഇതുവരെ എത്തിയത് 890 പേർ

Aswathi Kottiyoor

വ​ർ​ധി​പ്പി​ച്ച ബ​സ് ചാ​ർ​ജ് കു​റ​യ്ക്കാ​ൻ സ​മ്മ​ർ​ദം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox