25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേരളത്തിൽ പരമാവധി 60 കി.മീ; വന്ദേഭാരത്‌ വന്നാലും വേഗം കൂടില്ല
Kerala

കേരളത്തിൽ പരമാവധി 60 കി.മീ; വന്ദേഭാരത്‌ വന്നാലും വേഗം കൂടില്ല

വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ വന്നാൽ കേരളത്തിൽ ട്രെയിൻയാത്രയ്‌ക്ക്‌ വേഗമേറുമെന്ന വാദം അടിസ്ഥാനരഹിതം. നിലവിലുള്ള പാതയിലൂടെ വന്ദേഭാരത്‌ ഓടിച്ചാലും കേരളത്തിൽ പരമാവധി വേഗം 50–-60 കി.മീ. ആയിരിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ബ്രോഡ്‌ഗേജിൽ സർവീസ്‌ നടത്തുന്ന വന്ദേഭാരതിന്റെ വേഗം റെയിൽവേ ടൈംടേബിൾ പ്രകാരം 100 കിലോമീറ്ററിൽ താഴെയാണ്. രണ്ട്‌ വന്ദേഭാരത്‌ ട്രെയിൻമാത്രമാണ്‌ ഇപ്പോൾ രാജ്യത്ത് സർവീസ്‌ നടത്തുന്നത്‌; ന്യൂഡൽഹി–-വാരാണസി, ന്യൂഡൽഹി–-കത്ര. ഇവയുടെ വേ​ഗം 90–-100 കിലോമീറ്ററിലാണ്‌.

ന്യൂഡൽഹിയിൽനിന്ന്‌ രാവിലെ ആറിന്‌ പുറപ്പെടുന്ന ട്രെയിൻ പകൽ രണ്ടിന്‌ വാരാണസിയിൽ എത്തുന്നു. 769 കി.മീ. ദൂരം കാൺപുർ, പ്രയാഗ്‌രാജ് എന്നീ രണ്ട്‌ സ്‌റ്റോപ്പാണുള്ളത്‌. ന്യൂഡൽഹി–-കത്രയും സമാന സമയമെടുത്താണ്‌ 530 കി.മീ. ഓടുന്നത്‌. കേരളത്തിലെ പരമാവധി 50–-60 കി.മീ. വേഗത്തിൽ ഇപ്പോൾ ഓടുന്നത്‌ രാജധാനി എക്സ്‌പ്രസ്‌ മാത്രമാണ്‌. സ്‌റ്റോപ്പ്‌ കുറവായിട്ടും പത്ത്‌ മണിക്കൂറോളമെടുത്താണ്‌ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്‌ എത്തുന്നത്‌. ജനശതാബ്ദി എട്ട്‌ മണിക്കൂറോളമെടുത്താണ്‌ കോഴിക്കോട്‌ എത്തുന്നത്‌.
കേരളം ഇനിയും *കാത്തിരിക്കണം

സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച്‌ 75 വന്ദേഭാരത്‌ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2022ൽ ഏതാനും ട്രെയിനുകൾ ഓടിക്കുമെന്ന്‌ പറഞ്ഞെങ്കിലും നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. 2024ൽ 40 ട്രെയിനിന്റെ നിർമാണം പൂർത്തിയാക്കാനാണ്‌ ശ്രമം. ഈ ഘട്ടങ്ങളിലൊന്നും കേരളത്തിന്‌ ട്രെയിൻ ഉണ്ടാകില്ല.

Related posts

എസ്.എസ്.എൽ.സി: പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാം

Aswathi Kottiyoor

തലശേരി ജനറല്‍ ആശുപത്രിയില്‍ വന്‍ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരം;പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

Aswathi Kottiyoor

സ്വന്തം സാങ്കേതികവിദ്യയിലുടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച്‌ കെഎംഎംഎല്‍

Aswathi Kottiyoor
WordPress Image Lightbox