ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം വർധിച്ചു. ഇതുവരെ 31 പേരാണ് ചികിത്സതേടി ആശുപത്രിയിലെത്തിയിരിക്കുന്നത്. ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. നിയമം ലംഘിച്ചുള്ള ഭക്ഷ്യവിൽപ്പന നേരത്തെയുമുണ്ടായിരുന്നുവെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥിനി മരിച്ചിരുന്നു. ചെറുവത്തൂർ സ്വദേശിനി ദേവനന്ദ(16) ആണ് മരിച്ചത്. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം, വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.