22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു പോയ ഉരു മുങ്ങി; ആറു ജീവനക്കാരെ രക്ഷപ്പെടുത്തി
Kerala

ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു പോയ ഉരു മുങ്ങി; ആറു ജീവനക്കാരെ രക്ഷപ്പെടുത്തി

ബേപ്പൂർ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കു ചരക്കുമായി പോയ യന്ത്രവൽക്കൃത ഉരു ആഴക്കടലിൽ മുങ്ങി. ഗുജറാത്ത് കച്ച് സ്വദേശികളായ 6 തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷിച്ച് തുറമുഖത്ത് എത്തിച്ചു.ശനി രാത്രി 7.30ന് ബേപ്പൂരിൽനിന്ന് ആന്ത്രോത്ത് ദ്വീപിലേക്കു പുറപ്പെട്ട മലബാർ ലൈറ്റ് എന്ന ഉരുവാണ് പുറംകടലിൽ 8.5 നോട്ടിക്കൽ മൈൽ അകലെ എൻജിനിൽ വെള്ളം കയറി മുങ്ങിയത്. യാത്രയ്ക്കിടെ 30 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോഴാണ് എൻജിൻ മുറിയിൽ വെള്ളം കയറുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ബേപ്പൂർ തീരത്തേക്ക് തിരിച്ചു വരുന്നതിനിടെ പുലർച്ചെ 2നാണ് ഉരു മുങ്ങിയത്.

അപകട വിവരം തൊഴിലാളികൾ അറിയിച്ച ഉടൻ ബേപ്പൂരിൽനിന്നുള്ള കോസ്റ്റ് ഗാർഡിന്റെ സി-404 കപ്പൽ പുറപ്പെട്ടു. അര മണിക്കൂറിനകം തൊഴിലാളികളെ രക്ഷപ്പെടുത്താനായി.

സിമന്റ്, സ്റ്റീൽ, എം സാൻഡ്, മെറ്റൽ, ഹോളോ ബ്രിക്സ് തുടങ്ങിയ നിർമാണ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, ഫർണിച്ചർ എന്നിവ ഉൾപ്പെടെ 300 ടൺ ചരക്കുണ്ടായിരുന്നു. ഇതിനു പുറമേ 14 പശുക്കളും ഉരുവിൽ ഉണ്ടായിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുൽ റസാഖിന്റെ ഉടമസ്ഥതതയിലുള്ളതാണ് മലബാർ ലൈറ്റ് ഉരു. ഉരുവിനും ചരക്കും ഉൾപ്പെടെ ഏതാണ്ട് ഒരു കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു.

Related posts

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

തുടർച്ചയായി 6 തവണ പുരസ്‌കാരം ; ‘സ്പാർക്ക്’ റാങ്കിങ്ങിൽ വീണ്ടും തിളങ്ങി കേരളം

Aswathi Kottiyoor

ഡി​ജി​റ്റ​ൽ ഭൂ ​സ​ർ​വേ​ക്കാ​യി സ​ർ​വേ ഗ്രാ​മ​സ​ഭ​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും

Aswathi Kottiyoor
WordPress Image Lightbox