24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഫയൽ നീക്കം : തട്ടുകൾ നിജപ്പെടുത്തി ഉത്തരവായി
Kerala

ഫയൽ നീക്കം : തട്ടുകൾ നിജപ്പെടുത്തി ഉത്തരവായി

സെക്രട്ടറിയറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കാൻ തട്ടുകളുടെ എണ്ണം നിജപ്പെടുത്തി സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി ഉൾപ്പെടെ വകുപ്പുമന്ത്രി തലത്തിൽ തീരുമാനമെടുക്കേണ്ട ഫയലുകൾ സെക്രട്ടറി മുഖേനയാണെങ്കിൽ നാലു തട്ട്‌ വഴിയും അല്ലാത്തവ മൂന്നു തട്ട്‌ വഴിയും മന്ത്രിയുടെ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തും.

സെക്രട്ടറി മുഖേനയുള്ളവ: സെക്‌ഷൻ –- അണ്ടർ സെക്രട്ടറി –- ഡെപ്യൂട്ടി/ജോയിന്റ്‌/അഡീഷണൽ/ സ്‌പെഷ്യൽ സെക്രട്ടറി –- സെക്രട്ടറി –- മന്ത്രി/മുഖ്യമന്ത്രി.

മുഖ്യമന്ത്രി തലത്തിൽ തീരുമാനമെടുക്കേണ്ടവ: സെക്രട്ടറി കാണേണ്ട ഫയലുകൾ സെക്‌ഷനിൽനിന്ന്‌ സ്‌പെഷ്യൽ സെക്രട്ടറിക്ക്‌ താഴെ ലെവലിലുള്ള ഉദ്യോഗസ്ഥർ കണ്ട്‌ വകുപ്പുസെക്രട്ടറി മുഖേന മന്ത്രിക്ക്‌. സെക്രട്ടറി കാണേണ്ടാത്ത ഫയലുകൾ സെക്‌ഷനിൽനിന്ന്‌ അണ്ടർ സെക്രട്ടറി മുതൽ സ്‌പെഷ്യൽ വരെയുള്ള ശ്രേണിയിൽ ഉയർന്ന ഉദ്യോഗസ്ഥൻ കണ്ട്‌ മന്ത്രിക്ക്‌ നൽകണം.

മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ ഉത്തരവിനായി: സെക്‌ഷൻ –- അണ്ടർ സെക്രട്ടറി –- ഡെപ്യൂട്ടി/ ജോയിന്റ്‌/അഡീഷണൽ/ സ്‌പെഷ്യൽ സെക്രട്ടറി –- സെക്രട്ടറി –- മന്ത്രി ( അഞ്ച്‌ തട്ട്‌ ).

മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പ്‌: സെക്‌ഷൻ –- അണ്ടർ സെക്രട്ടറി മുതൽ സ്‌പെഷ്യൽ വരെയുള്ളവരിൽ ഉയർന്ന ശ്രേണിയിലുള്ള രണ്ടു പേർ –-വകുപ്പുസെക്രട്ടറി –-ചീഫ്‌ സെക്രട്ടറി- –-മന്ത്രി (അഞ്ച്‌ തട്ട്‌). മറ്റു വകുപ്പുകളുടെ അഭിപ്രായം തേടേണ്ടവ സെക്‌ഷനിൽനിന്ന്‌ ഡെപ്യൂട്ടി സെക്രട്ടറിയോ മുകളിലുള്ളവരോ കണ്ട്‌ വകുപ്പുസെക്രട്ടറി മുഖേന അയക്കണം.

ചീഫ്‌ സെക്രട്ടറി കാണേണ്ടവ: സെക്‌ഷൻ –- അണ്ടർ സെക്രട്ടറി മുതൽ സ്‌പെഷ്യൽ വരെയുള്ളവരിൽ ഒരാൾ –- സെക്രട്ടറി. സെക്രട്ടറി തലത്തിൽ: സെക്‌ഷൻ –- അണ്ടർ സെക്രട്ടറി മുതൽ സ്‌പെഷ്യൽ വരെയുള്ളവരിൽ ഒരാൾ –- സെക്രട്ടറി. ഡെപ്യൂട്ടി/ ജോയിന്റ്‌/അഡീഷണൽ/ സ്‌പെഷ്യൽ സെക്രട്ടറി തലത്തിൽ: സെക്‌ഷൻ –- അണ്ടർ സെക്രട്ടറി. പതിവ് ഫയലുകൾ താഴെത്തട്ടിൽ വിശദമായി പരിശോധിക്കുമ്പോൾ നേരിട്ട്‌ തീരുമാനമെടുക്കുന്ന അധികാരിക്ക്‌ നൽകണം. നയപരം, ഒന്നിൽ കൂടുതൽപേരെ ബാധിക്കുന്ന പരാതി, സാമ്പത്തികബാധ്യത വരുത്തുന്നവ, സങ്കീർണ നിയമപ്രശ്നങ്ങൾ ഉണ്ടാക്കുന്നവ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നതർ പരിശോധിക്കണം.

Related posts

തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ 
200 മെഗാവാട്ട്‌ വൈദ്യുതി വാഗ്‌ദാനം

Aswathi Kottiyoor

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ സംഘം അസമിൽ

Aswathi Kottiyoor

ന​ഗ​ര​ങ്ങ​ളി​ൽ ഏപ്രിൽ മു​ത​ൽ അ​പേ​ക്ഷി​ച്ചാ​ലുട​ൻ കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ്

Aswathi Kottiyoor
WordPress Image Lightbox