24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ ക്യാമ്പയിനിൽ കുടുംബശ്രീയും
Kerala

‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ ക്യാമ്പയിനിൽ കുടുംബശ്രീയും

എന്റെ തൊഴിൽ, എന്റെ അഭിമാനം’ ക്യാമ്പയിനിൽ നോളജ്‌ എക്കണോമി മിഷനൊപ്പം കുടുംബശ്രീയും കൈകോർക്കുന്നു. 18 മുതൽ 59 വരെ പ്രായക്കാരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി തൊഴിൽ നേടാൻ താൽപ്പര്യമുള്ളവരുടെ വിവരങ്ങളാണ്‌ കുടുംബശ്രീ പ്രവർത്തകർ ശേഖരിക്കുക.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെയ്‌ എട്ട്‌ മുതൽ 15വരെയാണ്‌ ക്യാമ്പയിൻ. അഭ്യസ്‌തവിദ്യരായ 20 ലക്ഷം തൊഴിലന്വേഷകർക്ക്‌ അഞ്ചുവർഷത്തിനകം തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മിഷൻ.

തൊഴിൽ അന്വേഷകർക്കും തൊഴിൽദായകർക്കും ഒരുമിക്കാനുള്ള വേദിയൊരുക്കാനാണ്‌ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്‌ രൂപം നൽകിയത്‌. ഇതിൽ പേര്‌ ചേർക്കുന്നതിനാണ്‌ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്‌. എന്യൂമറേറ്റർമാർ വീടുകളിലെത്തി വിദ്യാസമ്പന്നരുടെ വിവരങ്ങൾ ശേഖരിക്കും. നോളജ്‌ എക്കണോമി മിഷന്റെ ലക്ഷ്യവും പ്രവർത്തനങ്ങളും സംബന്ധിച്ച്‌ വിശദീകരിക്കും.

Related posts

ഒടിടി ഇടവേള കൂട്ടണം ; താരവില കുറയ്‌ക്കണം ; ആവശ്യം ശക്തമാക്കി ഫിയോക്‌

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ-​മാ​ന​ന്ത​വാ​ടി വി​മാ​ന​ത്താ​വ​ള റോ​ഡ് സം​യു​ക്ത പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു

Aswathi Kottiyoor

ഭൗമ സൂചിക പദവിയുള്ള കാർഷികോത്പന്നങ്ങളെ മൂല്യ വർധിതമാക്കുന്നതിനും ഓൺലൈൻ വിപണനത്തിനും പിന്തുണ നൽകും: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox