23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ജൂബിലി വിളംബര യാത്രക്ക് സ്വീകരണം നൽകി
Kerala

ജൂബിലി വിളംബര യാത്രക്ക് സ്വീകരണം നൽകി

ജൂബിലി വിളംബര യാത്രക്ക് സ്വീകരണം നൽകി
കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മാനന്തവാടി രൂപതയുടെ ജൂബിലി പ്രവർത്തനങ്ങൾക്ക് ഒരുക്കമായിട്ടുള്ള ജൂബിലി വിളംബര യാത്രയ്ക്ക് ചുങ്കക്കുന്ന് മേഖലയിൽ കേളകത്ത് സ്വീകരണം നൽകി. കെസിവൈഎം രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ വിഷയാവതരണം നടത്തുകയും, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും മാനന്തവാടി രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗവുമായ ലിസി ജോസഫ് മുഖ്യപ്രഭാഷണവും, കെസിവൈഎം മേഖലാ കോഡിനേറ്റർ മെൽബിൻ കല്ലടയിൽ ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. രൂപത വൈസ് പ്രസിഡന്റ് നയനാ മുണ്ടക്കാതടത്തിൽ, ജനറൽ സെക്രട്ടറി ഡെറിൻ കൊട്ടാരത്തിൽ, രൂപതാ ഭാരവാഹികളായ ലിബിൻ, അമൽഡ ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, മേഖലാ ഭാരവാഹികളായ പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ, വിനീഷ് മഠത്തിൽ,സാനിയ കാരക്കാട്ട്, വിമൽ കൊച്ചുപുരക്കൽ, ഡയറക്ടർ ഫാ.കുര്യൻ വാഴയിൽ, അസി.ഡയറക്ടർ ജിതിൻ ഇടച്ചിലാത്ത് എന്നിവർ നേതൃത്വം നൽകി. ഒറ്റപ്ലാവ് യൂണിറ്റിലെ കുട്ടികളുടെ ഫ്ലാഷ്മോബും, യുവജനങ്ങളുടെ ബൈക്ക് റാലിയും ഉണ്ടായിരുന്നു.

Related posts

നിഷ് 25-ാം വർഷത്തിലേക്ക്; ആഘോഷങ്ങളുടെ ഭാഗമായുള്ള പദ്ധതികൾ മുഖ്യമന്ത്രി ഇന്ന്(17 മേയ്) ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

സംസ്ഥാന സര്‍ക്കാറിന്റെ കേരള സവാരി ചിങ്ങം ഒന്ന് മുതല്‍

Aswathi Kottiyoor

വാഹനങ്ങളുടെ വേഗപരിധി പുതുക്കി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox