സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ തുടരുന്ന സാഹചര്യത്തിൽ ട്രഷറി നിയന്ത്രണം മേയ് അവസാനം വരെ തുടരും.
25 ലക്ഷത്തിനു മുകളിലുള്ള ഒരു ബില്ലും പാസാക്കേണ്ടതില്ലെന്നാണു നിർദേശം. മേയ് ആദ്യവാരത്തോടെ 3,000 കോടി രൂപ കടമെടുക്കാനുള്ള നടപടി സംസ്ഥാന സർക്കാർ തുടങ്ങി. മദ്യത്തിൽനിന്നുള്ള വരുമാനവും ഭൂമിയുടെ രജിസ്ട്രേഷൻ വരുമാനവും കുറഞ്ഞതോടെയാണ് സംസ്ഥാനം കടമെടുക്കുന്നത്.