24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടുത്തവര്‍ഷത്തെ പുസ്തകങ്ങളുമായി അവധിക്ക്‌ വീട്ടിലേക്ക് ; ഇതാ കേരള മാതൃക
Kerala

അടുത്തവര്‍ഷത്തെ പുസ്തകങ്ങളുമായി അവധിക്ക്‌ വീട്ടിലേക്ക് ; ഇതാ കേരള മാതൃക

വേനലവധിക്ക്‌ സ്‌കൂൾ അടയ്ക്കുമ്പോൾതന്നെ വരുംവർഷ പാഠപുസ്‌തകങ്ങൾ കുട്ടികൾക്കു നൽകി വീണ്ടും കേരളം രാജ്യത്തിനു മാതൃകയായി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാന വിതരണം കരമന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. പാഠപുസ്‌തക അച്ചടിക്ക്‌ കൂടുതൽ അത്യാധുനിക അച്ചടി സംവിധാനം ഏർപ്പെടുത്താൻ തുക അനുവദിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്തും പകർത്തിയെഴുതിയും പഠിക്കുകയും പഠിപ്പിക്കുകയുംചെയ്ത കാലത്തുനിന്നുള്ള മാറിനടത്തമാണ് എൽഡിഎഫ് സർക്കാരുകളുടെ കാലങ്ങളിലേതെന്ന് അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുടുംബശ്രീ മുഖേന പാഠപുസ്‌തക വിതരണത്തിന്‌ അധിക തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എട്ടാംക്ലാസ്‌ വരെ സൗജന്യമായാണ്‌ നൽകുന്നത്‌.
നിലവിലെ കരിക്കുലം അനുസരിച്ച് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലും രണ്ട്, മൂന്ന് വാല്യം 183, 66 എന്നിങ്ങനെ ടൈറ്റിലുമാണ്. 2,84,22,066 എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിതരണത്തിന്‌ തയ്യാറായത്. 1,82,93,801 രണ്ടാം വാല്യം പുസ്തകങ്ങളുടെയും 20,87,346 മൂന്നാം വാല്യം പുസ്തകങ്ങളുടെയും വിതരണം ഇതിനുശേഷം ആരംഭിക്കും. സർക്കാർ ഏകദേശം 4.88 കോടി പുസ്തകങ്ങളാണ് ഓരോ വർഷവും അച്ചടിച്ച്‌ വിതരണം ചെയ്യേണ്ടത്.

90 ശതമാനവും വിതരണത്തിന്‌ എത്തിച്ചു
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ ആദ്യഘട്ട വിതരണത്തിന്‌ വേണ്ടതിൽ 90 ശതമാവും തൃക്കാക്കര കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻ സൊസൈറ്റിയിൽ (കെബിപിഎസ്‌) നിന്ന്‌ ജില്ലാ ഹബ്ബുകളിൽ എത്തിച്ചുകഴിഞ്ഞു. ബാക്കി അയച്ചുവരികയാണ്‌. ഹബ്ബുകളിൽനിന്ന്‌ മൂന്നോ നാലോ സ്‌കൂളുകൾക്കായി സ്‌കൂൾ സൊസൈറ്റികളിൽ എത്തിക്കും. അവിടെനിന്ന്‌ സ്‌കൂളുകൾ ഏറ്റുവാങ്ങും.

കോവിഡ്‌ നിയന്ത്രണങ്ങൾക്കിടയിലാണ്‌ ഇത്തവണയും പാഠപുസ്‌തക അച്ചടി പൂർത്തിയാക്കിയത്‌. കോവിഡ്‌ നിയന്ത്രണമുണ്ടായിട്ടും കഴിഞ്ഞ രണ്ട് വർഷങ്ങളിലും പാഠപുസ്‌തക അച്ചടി കൃത്യസമയത്ത്‌ പൂർത്തിയാക്കിയിരുന്നു.
അടുത്ത രണ്ട്‌ ഭാഗങ്ങളുടെ അച്ചടിയും കെബിപിഎസിൽ അതിവേഗം പുരോഗമിക്കുകയാണ്‌.

Related posts

കേരളത്തില്‍ 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഓഫീസുകളിൽ കാര്യക്ഷമമായ ടെലിഫോൺ സംവിധാനം; ഉദ്ഘാടനം നാളെ

Aswathi Kottiyoor

’25 വര്‍ഷംമുമ്ബുള്ള നിയമങ്ങളാണ് പലതും, കൂടുതല്‍ അധികാരം വേണം’: വനിതാ കമ്മീഷന്‍ അധ്യക്ഷ

Aswathi Kottiyoor
WordPress Image Lightbox