22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ കൂടിയും കുറഞ്ഞും കോവിഡ്‌
Kerala

സംസ്ഥാനത്ത്‌ കൂടിയും കുറഞ്ഞും കോവിഡ്‌

സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ കേസുകൾ കൂടിയും കുറഞ്ഞും മുന്നോട്ട്‌. കഴിഞ്ഞ ഒരാഴ്‌ച‌യ്ക്കിടെ മൂന്നുദിവസം മാത്രമാണ്‌ മുന്നൂറിലധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ചത്‌. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ആശങ്കയുടെ ആവശ്യമില്ലെന്നാണ്‌ വിദഗ്‌ധാഭിപ്രായം.

ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്‌ച മാസ്‌ക്‌ നിർബന്ധമാക്കി ദുരന്തനിവാരണ വകുപ്പ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. രോഗനിരക്കിൽ ദിവസവും വ്യത്യാസമുണ്ടെങ്കിലും ആകെ രോഗികളുടെ എണ്ണം രണ്ടായിരത്തിനുള്ളിലാണ്‌. കൂടുതൽപേരും വാക്‌സിൻ എടുത്തവരായതിനാൽ രോഗം മൂർച്ഛിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്‌. കരുതൽ ഡോസ് വിതരണം ശക്തമാക്കാനുള്ള നടപടികളാണ്‌ ആരോഗ്യവകുപ്പ്‌ നടത്തുന്നത്‌. അഞ്ചുമുതൽ 11വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനും ഡ്രഗ്‌ കൺട്രോളർ ജനറൽ ഓഫ്‌ ഇന്ത്യ അനുമതി നൽകിയ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷൻ ശക്തിപ്പെടുത്തും. പ്രതിദിന രോഗികൾ വർധിച്ചാൽ ഔദ്യോഗിക കണക്കുകൾ വീണ്ടും പ്രസിദ്ധീകരിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണ ജോർജ്‌ പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരാഴ്‌ചയിലെ പുതിയ രോഗികൾ

ഏപ്രിൽ 21 – 315
22 – 300
23 – 281
24 – 290
25 – 255
26 – 341
27 – 347

വാക്‌സിൻ

ഒരുഡോസ്‌: 2,83,50,377
രണ്ടുഡോസ്‌: 2,42,36,968
കരുതൽഡോസ്‌: 15,00,214

Related posts

ഫ്രീഡം വാൾ: കലയും ചരിത്രവും സമ്മേളിക്കും കലാലയ ചുമരുകളിൽ

Aswathi Kottiyoor

ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന് തുടക്കമിട്ടു

Aswathi Kottiyoor

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox