23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരള ബാങ്കിന് ദേശീയ അവാർഡ്
Kerala

കേരള ബാങ്കിന് ദേശീയ അവാർഡ്

സഹകരണ ബാങ്കിങ്‌ മേഖലയിലെ പ്രവർത്തന മികവിന് കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ്. നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-–-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ അവാർഡിനാണ്‌ അർഹമായത്‌. സഹകരണ മേഖലയിലെ വായ്‌പാ വിതരണത്തിന്റെ വളർച്ച അടക്കമുള്ള പ്രവർത്തനങ്ങളാണ്‌‌ കേരള ബാങ്കിനെ‌ ഒന്നാമതെത്തിച്ചത്‌‌. റായ്‌പുരിൽനടന്ന ചടങ്ങിൽ കേരള ബാങ്ക് ജനറൽ മാനേജർ സി സുനിൽ ചന്ദ്രൻ ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൽനിന്ന് അവാർഡ് സ്വീകരിച്ചു.

സംസ്ഥാന സഹകരണ ബാങ്കുകളുടെ വികസനം ലക്ഷ്യമിട്ടാണ്‌ ദേശീയതലത്തിൽ അപ്പെക്‌സ്‌ ഫെഡറേഷന്റെ പ്രവർത്തനം. 1964ൽ സ്ഥാപിതമായ സംഘടന 1982-–-83 മുതൽ സഹകരണ ബാങ്കിങ്‌ മേഖലയിലെ മികവുകൾക്ക്‌ അവാർഡ് നൽകുന്നു. ഗ്രാമീണ ജനതയ്‌ക്കും കർഷകർക്കും മെച്ചപ്പെട്ട ബാങ്കിങ്‌ സേവനങ്ങൾ ഉറപ്പാക്കുന്ന ദ്വിതല സംവിധാനം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ജനാധിപത്യ പ്രവർത്തനം, വിഭവസമാഹരണവും വികസനവും, ബാങ്കിങ്‌ സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച വായ്‌പാ തിരിച്ചുപിടിക്കൽ നടപടികൾ, കുടിശ്ശിക നിർമാർജനം, സാമ്പത്തിക സാക്ഷരതാ രംഗത്തെ മുന്നേറ്റം, മികച്ച ലാഭനേട്ടം, ഭരണ നൈപുണ്യം, വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം, കമ്പ്യൂട്ടർവൽകരണം, നേതൃപാടവം തുടങ്ങിയവ പരിഗണിച്ചാണ് കേരള ബാങ്കിനെ അംഗീകരിച്ചത്‌.

Related posts

ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികവുമായി വാട്ടർ അതോറിറ്റി

Aswathi Kottiyoor

സർക്കാർ ഓഫീസുകളിലെ സേവനം നല്ലതാണോ മോശമാണോ ?; റേറ്റിങ്‌ നൽകാൻ “എന്റെ ജില്ല’ ആപ്പ്

Aswathi Kottiyoor
WordPress Image Lightbox