22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ഒരു വീട്ടിൽ ഒരാൾക്ക് തൊഴിൽ: കണക്കെടുപ്പ് മേയ് എട്ടിന് തുടങ്ങുമെന്ന് മന്ത്രി
Kerala

ഒരു വീട്ടിൽ ഒരാൾക്ക് തൊഴിൽ: കണക്കെടുപ്പ് മേയ് എട്ടിന് തുടങ്ങുമെന്ന് മന്ത്രി

ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കുക എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 18നും 55 നുമിടയിൽ പ്രായമുള്ളവരുടെ കണക്കെടുപ്പ് മേയ് എട്ടിന് ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കെ ഡിസ്‌ക്ക് കുടുംബശ്രീയുമായി സഹകരിച്ചാണ് കണക്കെടുക്കുന്നത്. ഇതിന്റെ ഉദ്ഘാടനം എട്ടിന് ചെങ്ങന്നൂരിൽ നടക്കും. രണ്ടാഴ്ച കൊണ്ട് കണക്കെടുപ്പ് പൂർത്തിയാക്കും. തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനവും നൽകുമെന്ന് മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിൽ ആയിരം പേരിൽ അഞ്ചു പേർക്ക് തൊഴിൽ നൽകണം. ഇതിനാവശ്യമായ സംരംഭകരെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

Related posts

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

Aswathi Kottiyoor

‘ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; വാർ റൂമുകൾ സജീവമാക്കണം’

Aswathi Kottiyoor

*മഴയ്ക്ക്‌ സാധ്യത*

Aswathi Kottiyoor
WordPress Image Lightbox