സംസ്ഥാന സർക്കാരിന്റെ കെ ഫൈ സ്‌പോട്ടുകളിൽനിന്ന് ജനങ്ങൾക്ക് നിശ്ചിതനിരക്കിൽ ഡാറ്റ വാങ്ങാം. സൗജന്യ വെെഫെെ ലഭ്യമാക്കുന്ന കെ ഫെെ പദ്ധതിയുടെ സംസ്ഥാനത്തെ 2023 ഹോട്ട്സ്പോട്ടിലാണ് ഇതിനു സൗകര്യം. പൊതു ഇടങ്ങളിലെ കെ ഫൈ സ്‌പോട്ടുകളിൽ ഒരു ജിബി ഡാറ്റ സൗജന്യമാണ്. ഇതിനു പുറമെയാണ് ഒന്നുമുതൽ 30 ജിബി വരെ പണം അടച്ച് നേടാനാകുക. 30 ജിബിക്ക് 69 രൂപയ്‌ക്ക് 30 ദിവസം ഉപയോഗിക്കാം.
നിലവിലുള്ളതുപോലെ ഒടിപി നൽകി സ്‌പോട്ടുകളിൽനിന്ന് വെെഫെെ കണക്ട് ചെയ്യാം. സൗജന്യ പരിധി കഴിഞ്ഞാൽ തുടർന്നുള്ള ഉപയോഗത്തിന് പണമടയ്‌ക്കാൻ ഫോണിൽ സന്ദേശമെത്തും. യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, വാലറ്റ് തുടങ്ങിയവ വഴി പണം അടയ്‌ക്കാം. ബസ് സ്റ്റേഷനുകൾ, തദ്ദേശസ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിലാണ് കെ ഫൈ സ്‌പോട്ടുകളുള്ളത്. ഒരു ജിബി ഡാറ്റയ്‌ക്ക് ഒമ്പതു രൂപയും കാലാവധി ഒരു ദിവസവുമാണ്. മൂന്നു ജിബിക്ക് 19 രൂപ (കാലാവധി മൂന്നു ദിവസം). ഏഴു ജിബിക്ക് 39 രൂപ(ഏഴ് ദിവസം) 15 ജിബിക്ക് 59 രൂപ (15 ദിവസം)