22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കരിക്കോട്ടക്കരിയിൽ എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലനം നടത്തി.
Kerala

കരിക്കോട്ടക്കരിയിൽ എൽ.ഇ.ഡി. ബൾബ് നിർമ്മാണ പരിശീലനം നടത്തി.


കരിക്കോട്ടക്കരി : കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ എൽ. ഇ. ഡി. ബൾബ് നിർമ്മിക്കുന്നതിൽ കുട്ടികൾക്ക് പരിശീലനം നൽകി. സ്കൂളിൽ നടക്കുന്ന അവധിക്കാല പ്രവർത്തനങ്ങളിലൊന്നായ പരിശീലന പരിപാടി സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ. റൂബിൻ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് തോമസ് എൻ.പി. അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്, എനർജി സേവിംഗ് പ്രോഗ്രാം സ്കൂൾ കോഡിനേറ്റർ മെറിഷ് എ.സി. തുടങ്ങിയവർ പ്രസംഗിച്ചു.
എനർജി സേവിംഗ് പ്രോഗ്രാമിന്റെ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ സുബിൻലാൽ സി.കെ പരിശീലനത്തിന് നേതൃത്വം നൽകി. കുട്ടികളെ സ്വയം തൊഴിൽ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് എനർജി തലശ്ശേരിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അധ്യാപകരായ ജൂബിലിൻ കെ. ബാബു, ജിസ്സ് സെബാസ്റ്റ്യൻ, ഡേവിസ് ബെന്നി തുടങ്ങിയവർ സംബന്ധിച്ചു.

Related posts

ദേശീയ ജലപാത: 160 കിലോമീറ്ററിലെ ഡിപിആർ കേന്ദ്രാനുമതിക്കു കൈമാറുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor

കരുത്തും കരുതലും ; കേരള പൊലീസ്‌ നേട്ടങ്ങളുടെ നെറുകയിൽ

Aswathi Kottiyoor

മൈനിംഗ് ലൈസൻസിന് ഇനി ഓൺലൈൻ അപേക്ഷകൾ

Aswathi Kottiyoor
WordPress Image Lightbox