21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ന്യുനമര്‍ദ്ദ പാത്തി: കേരളത്തില്‍ അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ
Kerala

ന്യുനമര്‍ദ്ദ പാത്തി: കേരളത്തില്‍ അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ

തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമര്‍ദ്ദ പാത്തി, കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം- മുന്നറിയിപ്പില്‍ അറിയിച്ചു

Related posts

ക്ലൈമറ്റ് സ്മാർട്ട് കോഫി: കേരളത്തിൽ സാധ്യതാ പഠനം നടത്തുമെന്ന് മന്ത്രി പി.രാജീവ്

Aswathi Kottiyoor

സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 17ന് മുഖ്യമന്ത്രി വിതരണം ചെയ്യും

Aswathi Kottiyoor

ക്രി​സ്മ​സ് ദി​ന​ത്തി​ലെ മ​ദ്യ​വി​ൽ​പ്പ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വ്

Aswathi Kottiyoor
WordPress Image Lightbox