21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി ; നെടുമ്പാശേരിവഴി 8000 പേർ
Kerala

ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി ; നെടുമ്പാശേരിവഴി 8000 പേർ

നെടുമ്പാശേരി: എണ്ണായിരത്തോളം പേർ നെടുമ്പാശേരി ഹജ്ജ് ക്യാന്പ് വഴി ഈവർഷം ഹജ് തീർഥാടനം നടത്തും. കേരളത്തിനു പുറമെ തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശേരി വഴി പുറപ്പെടും. കേരളത്തിൽനിന്നു മാത്രം 5,747 പേർക്കാണ് അവസരം.

ഇന്ത്യയിൽ നിന്നു ഹജ്ജ് കമ്മിറ്റി വഴി ആകെ 56,601 പേർക്കാണ് ഹജ് കർമത്തിൽ പങ്കെടുക്കാൻ ഇത്തവണ അനുമതിയുള്ളത്. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഇന്ത്യയിൽ നിന്നു ഹജ് തീർഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല. രണ്ട് ഘട്ടങ്ങളിലായാണ് ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ യാത്ര.

മേയ് 31 മുതൽ ജൂൺ 16 വരെയുള്ള ആദ്യഘട്ടത്തിലാണ് നെടുമ്പാശേരി എംബാർക്കേഷൻ പോയിന്‍റ് ഉൾപ്പെട്ടിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ സിയാലിൽ കഴിഞ്ഞദിവസം അവലോകനയോഗം ചേർന്നു.

Related posts

കാ​ർ​ഷി​ക വാ​യ്പ​ക​ൾ​ക്ക് പ​ലി​ശ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രം

Aswathi Kottiyoor

ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാന്‍ ഇനിയും ബഹുദൂരം പോകണം:മുഖ്യമന്ത്രി

Aswathi Kottiyoor

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

Aswathi Kottiyoor
WordPress Image Lightbox