22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 75 കോടി നിക്ഷേപം, 4000 പേർക്ക്‌ തൊഴിൽ; ടാറ്റ എലക്‌സിക്കായുള്ള കിൻഫ്ര പാർക്കിലെ കെട്ടിടം നാളെ കൈമാറും
Kerala

75 കോടി നിക്ഷേപം, 4000 പേർക്ക്‌ തൊഴിൽ; ടാറ്റ എലക്‌സിക്കായുള്ള കിൻഫ്ര പാർക്കിലെ കെട്ടിടം നാളെ കൈമാറും

കേരളത്തിലെ ഐടി ഗവേഷണ-വികസന പദ്ധതികൾക്ക് പുതുവേഗം പകർന്നുകൊണ്ട് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ 9 നിലകളിലായി 2.17 ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം നാളെ ടാറ്റ എലക്‌സിക്ക് കൈമാറും.

ലോകത്തിലെ തന്നെ പ്രമുഖ ഡിസൈൻ, ടെക്നോളജി, സേവനദാതാക്കളായ ടാറ്റാ എലക്‌സി ഇവിടെ ആരംഭിക്കുന്ന 75 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയിലൂടെ 2500 പേർക്ക് നേരിട്ടും 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 6000 തൊഴിലവസരങ്ങൾ ടാറ്റ എലക്‌സി വിപുലീകരണത്തിലൂടെ സൃഷ്‌ടിക്കും.

കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ടാറ്റ എലക്‌സിയുടെ പുതിയ സംരംഭം. ഐടി, ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നതിന് എല്ലാ ഇൻഫ്രാ സ്ട്രക്‌ചർ സൗകര്യങ്ങളും നൽകുന്ന കെട്ടിടം ഗ്രീൻ ബിൽഡിങ്ങ് ആശയം അടിസ്ഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.

കേരളത്തിൽ ടാറ്റ എലക്‌സിയുടെ ഐടി ബിസിനസും ഗവേഷണ വികസന സൗകര്യങ്ങളും വിപുലീകരിക്കുന്നതിനായി 2021 ജൂൺ 30നാണ് കിൻഫ്രയുമായി ധാരണാപത്രം ഒപ്പുവെക്കുന്നത്. ധാരണാപത്രം ഒപ്പുവച്ച് കേവലം ഒരു വർഷത്തിനുള്ളിൽ കെട്ടിടം കൈമാറുന്നതിന് സാധിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, മൊബിലിറ്റി എന്നീ മേഖലകളിൽ ഉപഭോക്താക്കൾക്കാവശ്യമായ സേവനങ്ങൾ നൽകുന്നതിനൊപ്പം ജാഗ്വാർ, ലാൻഡ് റോവർ, മെഴ്‌സിഡസ് ബെൻസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ വാഹന നിർമ്മാണമേഖലയിലെ പ്രമുഖരുമായി സഹകരിക്കുന്ന ടാറ്റ എലക്‌സിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ വിപുലീകരിക്കുന്നത് മറ്റ് മേഖലകളിലും വലിയ നിക്ഷേപങ്ങൾ കടന്നുവരുന്നതിന് സഹായകമാകും.

Related posts

വാക്‌സിനേഷൻ യജ്ഞം സുഗമമാക്കാൻ മാർഗനിർദേശങ്ങൾ; വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷൻ ആവശ്യമില്ല

Aswathi Kottiyoor

മഞ്ഞളാംപുറം യു. പി സ്കൂളിൽ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പുകൾ ഉത്ഘാടനം

Aswathi Kottiyoor

ക്രൈസ്തവർക്കെതിരേ അക്രമങ്ങൾ കൂടുന്നു; കഴിഞ്ഞവർഷം 857 സംഭവങ്ങൾ

Aswathi Kottiyoor
WordPress Image Lightbox