24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആഡംബര വീടുകൾ ലക്ഷ്യമിട്ട്‌ ഉത്തരേന്ത്യൻ കവർച്ചാസംഘം കൊച്ചിയിൽ; വലയിലാക്കി സിറ്റി പൊലീസ്
Kerala

ആഡംബര വീടുകൾ ലക്ഷ്യമിട്ട്‌ ഉത്തരേന്ത്യൻ കവർച്ചാസംഘം കൊച്ചിയിൽ; വലയിലാക്കി സിറ്റി പൊലീസ്

ആഡംബര വീടുകളിൽനിന്ന്‌ കവർച്ച ലക്ഷ്യമിട്ട്‌ കൊച്ചിയിൽ വിമാനമിറങ്ങിയ ഉത്തരേന്ത്യൻ സംഘത്തെ കുടുക്കി സിറ്റി പൊലീസ്‌. ഉത്തർപ്രദേശ് സ്വദേശിയായ ചന്ദ്രബൻ (38), ഡൽഹി സ്വദേശികളായ മിൻറു വിശ്വാസ് (47), ഹരിചന്ദ്ര (33) എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ 21 നാണ് നെടുമ്പാശേരിയിൽ ഇവർ വിമാനമിറങ്ങിയത്.

ചുരുങ്ങിയ സമയം കൊണ്ട്‌ കിട്ടാവുന്നത്ര സ്വർണവും പണവുമായി മടങ്ങുകയായിരുന്നു ലക്ഷ്യം. പൂട്ടികിടക്കുന്ന ആഡംബരവീടുകൾ നോട്ടമിട്ട സംഘം വന്നിറങ്ങിയ അന്നുതന്നെ കടവന്ത്ര ജവഹർ നഗറിലുള്ള വീട്ടിൽ കയറി എട്ടു ലക്ഷം രുപയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കി. അടുത്തദിവസം എളമക്കര കീർത്തി നഗറിലെ വീടിനുള്ളിൽ കയറി 3 പവൻ സ്വർണാഭരണങ്ങളും 8500 രൂപയും കവർന്നു. കേവലം 10 മിനിറ്റിൽ താഴെ സമയമാണ് കൃത്യത്തിനായി എടുത്തത്‌.

ഡോഗ് സ്‌ക്വാഡിനെ ഉൾപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ്‌ രണ്ടും ഒരു സംഘമാണെന്ന് ബോധ്യമായത്‌. വിവിധ ഇടങ്ങളിലെ സിസിടിവിയിൽ നിന്നും ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞദിവസം രാത്രി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്‌ജുകളിലും നടത്തിയ റെയ്‌ഡിനൊടുവിലാണ്‌ സംഘം പിടിയിലായത്‌. പുലർച്ചെ രണ്ടു മണിയോടെ ഇവർ താമസിച്ചിരുന്ന ലോഡ്‌ജ് കണ്ടെത്തുകയും ഐ.ഡി പ്രൂഫ്, ഫോൺ നമ്പർ എന്നിവ ലഭിക്കുകയും ചെയ്‌തു. ഈ സമയം എളമക്കര മണിമല ക്രോസ് റോഡിലെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപവിലവരുന്ന വാച്ചും പാലാരിവട്ടം വീട്ടിൽ നിന്നും 35000 രൂപയും ഇവർ മോഷണം നടത്തിയിരുന്നു. തുടർന്ന്‌ നടന്ന തെരച്ചിലിൽ നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത്‌ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

Related posts

കേരളത്തിൽ കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത:സംസ്ഥാനത്ത് ഇന്നും 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor

ഡിസംബര്‍ ആദ്യവാരത്തോടെ പാല്‍ വില കൂടും; മന്ത്രി ജെ.ചിഞ്ചുറാണി

Aswathi Kottiyoor

സ്ത്രീധന നിരോധന പ്രതിജ്ഞ 26ന്

Aswathi Kottiyoor
WordPress Image Lightbox