24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ അന്തരിച്ചു
Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ. ശങ്കരനാരായണന്‍ അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. ശങ്കരന്‍ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.

സംസ്ഥാന ഗവര്‍ണര്‍, മന്ത്രി, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി വഹിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍

Related posts

മയ്യിൽ പാവന്നൂർ മൊട്ടയിൽ വീട്ടമ്മ കിണറിൽ ചാടി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor

കർഷകർക്ക് തിരിച്ചറിയൽ നമ്പർ.

Aswathi Kottiyoor

റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox