22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സൂ​ര്യ​കാ​ന്തി​ക്കു പി​ന്നാ​ലെ മ​റ്റ് ഭ​ക്ഷ്യ​എ​ണ്ണ​ക​ളു​ടെ വി​ല​യും ഉ​യ​രു​ന്നു
Kerala

സൂ​ര്യ​കാ​ന്തി​ക്കു പി​ന്നാ​ലെ മ​റ്റ് ഭ​ക്ഷ്യ​എ​ണ്ണ​ക​ളു​ടെ വി​ല​യും ഉ​യ​രു​ന്നു

യു​​ക്രൈ​​യി​​ൻ യു​​ദ്ധ​​ത്തെ തു​​ട​​ർ​​ന്ന് വി​​പ​​ണി​​യി​​ൽ സൂ​​ര്യ​​കാ​​ന്തി​​ക്കു പി​​ന്നാ​​ലെ മ​​റ്റ് ഭ​​ക്ഷ്യ​​എ​​ണ്ണ​​ക​​ളു​​ടെ വി​​ല​​യും ഉ​​യ​​രു​​ന്നു. സൂ​​ര്യ​​കാ​​ന്തി എ​​ണ്ണ​​യു​​ടെ വി​​ല ഇ​​പ്പോ​​ൾ 200 രൂ​​പ​​യാ​​ണ്. ഒ​​ന്ന​​ര മാ​​സ​​ത്തി​​നി​​ടെ 40 രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. രാ​​ജ്യ​​ത്തേ​​ക്ക് സൂ​​ര്യ​​കാ​​ന്തി എ​​ണ്ണ​​യു​​ടെ 70 ശ​​ത​​മാ​​നം റ​​ഷ്യ​​യി​​ൽ​​നി​​ന്നും 20 ശ​​ത​​മാ​​നം യു​​ക്രൈ​​നി​​ൽ​​നി​​ന്നും ബാ​​ക്കി 10 ശ​​ത​​മാ​​നം വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​മാ​​ണ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്തി​​രു​​ന്ന​​ത്.

യു​​ദ്ധം​​മൂ​​ലം വി​​ത​​ര​​ണ ശൃം​​ഖ​​ല ത​​ട​​സ​​പ്പെ​​ട്ട​​താ​​ണു ഇ​​പ്പോ​​ൾ വി​​ല ഉ​​യ​​രാ​​ൻ കാ​​ര​​ണം. വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ 2019 – 2020ലെ ​​ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഇ​​ന്ത്യ​​ക്കാ​​ർ പ്ര​​തി​​വ​​ർ​​ഷം 25 മി​​ല്യ​​ണ്‍ ട​​ണ്‍ സൂ​​ര്യ​​കാ​​ന്തി എ​​ണ്ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു. രാ​​ജ്യ​​ത്ത് പ്ര​​തി​​വ​​ർ​​ഷം 50,000 ട​​ണ്‍ എ​​ണ്ണ മാ​​ത്ര​​മേ ഉ​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ള്ളൂ. മു​​ഴു​​വ​​ൻ ആ​​വ​​ശ്യ​​ക​​ത​​യും നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​ന് അ​​ന്താ​​രാ​​ഷ്ട്ര ഇ​​റ​​ക്കു​​മ​​തി​​യെ​​യാ​​ണ് ഇ​​ന്ത്യ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. വെ​​ളി​​ച്ചെ​​ണ്ണ വി​​ല വി​​പ​​ണി​​യി​​ൽ 200-240 രൂ​​പ വ​​രെ​​യാ​​ണ്.

ഏ​​റെ ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്ന കേ​​ര​​ഫെ​​ഡി​​ന്‍റെ കേ​​ര എ​​ണ്ണ തു​​ട​​ർ​​ച്ച​​യാ​​യി അ​​പ്ര​​ത്യ​​ക്ഷ​​മാ​​കു​​ന്ന​​തു മു​​ത​​ലെ​​ടു​​ത്ത് സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക​​ൾ ഗു​​ണ​​നി​​ല​​വാ​​രം കു​​റ​​ഞ്ഞ എ​​ണ്ണ​​യും ഉ​​യ​​ർ​​ന്ന വി​​ല​​ക്കു വി​​ൽ​​ക്കു​​ക​​യാ​​ണ്. പാം ​​ഓ​​യി​​ൽ 30 രൂ​​പ വ​​ർ​​ധി​​ച്ച് 170 രൂ​​പ വ​​രെ​​യാ​​യി. ഏ​​റ്റ​​വും കു​​റ​​ഞ്ഞ വി​​ല​​യി​​ൽ ല​​ഭി​​ച്ചി​​രു​​ന്ന ത​​വി​​ട് എ​​ണ്ണ​​യ്ക്കും 160 രൂ​​പ​​യാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ഹോ​​ട്ട​​ലു​​ക​​ളി​​ലെ ചാ​​ർ​​ജ് വ​​ർ​​ധ​​ന​​വി​​നും ഇ​​തു കാ​​ര​​ണ​​മാ​​കു​​ന്നു.

Related posts

പ്ര​കൃ​തി​ക്ഷോ​ഭം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

Aswathi Kottiyoor

സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍ നിരത്തില്‍, മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

Aswathi Kottiyoor

ലോക്ഡൗൺ നീട്ടിയേക്കും; തീ​​രു​​മാ​​നം മൂ​​ന്നു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ

Aswathi Kottiyoor
WordPress Image Lightbox