ഇരിട്ടി: കാക്കയങ്ങാട് പാല കുറമ്പക്കൽ എടം ഭഗവതി ക്ഷേത്രത്തിലെ തിറമഹോത്സവത്തിന് സമാപനമായി. രണ്ട് ദിവങ്ങളിലായി നടന്ന തിറ മഹോത്സവത്തിൽ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടി. ശനിയാഴ്ച ഉച്ചയോടെ കെട്ടിയാടിയ കല്ലേരിയമ്മയുടെ തിരുമുടിനിവരൽ കാണാൻ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. മല
യോര മേഖലയിലെ ഈ വർഷത്തെ തെയ്യക്കാലത്തിന് ഇതോടെ അവസാനം കുറിക്കുകയാണ്. ഇനി ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് തിറ മഹോത്സവമുള്ളത്.
കോലത്തിരി രാജാവിന്റെ മുഖ്യ ആരാധാനാ ദേവിയാണിത്. അത് കൊണ്ട് തന്നെ അമ്മ ദൈവങ്ങളില്‍ ഈ ദേവി മുഖ്യ സ്ഥാനം അലങ്കരിക്കുന്നു. വണ്ണാന്‍ സമുദായവും വേലന്‍ സമുദായവുമാണ് ഈ തെയ്യം കെട്ടിയാടുന്നത്.
അഷ്ടമച്ചാല്‍ ഭഗവതി, പോര്‍ക്കലി ഭഗവതി, അറത്തില്‍ ഭഗവതി, എട്ടിക്കുളം ഭഗവതി, ഇളമ്പച്ചി ഭഗവതി, വല്ലാര്‍ക്കുളങ്ങര ഭഗവതി, മഞ്ഞച്ചേരി ഭഗവതി, വീരഞ്ചിറ ഭഗവതി, മണത്തണ പ്പോതി, കണ്ണാംഗലം ഭഗവതി, കൊതോളിയമ്മ, ചെമ്പിലോട്ടു ഭഗവതി, എരിഞ്ഞിക്കീല്‍ ഭഗവതി, കരയാപ്പിലമ്മ, എടച്ചിറപ്പോതി, കാപ്പാട്ട് ഭഗവതി, കുറ്റിക്കോല്‍ ഭഗവതി, നെല്ലിയാറ്റ് ഭഗവതി, കല്ലേരിയമ്മ, കളരിയാല്‍ ഭഗവതി, കൂളന്താട്ട് ഭഗവതി, തുളുവാനത്തു ഭഗവതി, ചാമക്കാവിലമ്മ, പാച്ചേനി ഭഗവതി, പാറക്കടവ് ഭഗവതി, വരീക്കര ഭഗവതി, എരമത്ത് ഭഗവതി, മടത്തില്‍ പോതി തുടങ്ങി എഴുപതോളം പേരുകളില്‍ അറിയപ്പെടുന്ന ദേവതമാരെല്ലാം തായിപ്പരദേവതയുടെ നാമാന്തരങ്ങള്‍ ആണ്.